Photo: Realme
റിയല്‍മി, പുതിയ റിയല്‍മി 9 പ്രോ, പ്രോ പ്ലസ് ഫോണുകള്‍ പ്രഖ്യാപിച്ചു. റിയല്‍മി 8 പ്രോയില്‍ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് 9 പ്രോ ഫോണുകള്‍ വരുന്നത്. ഫോണിന്റെ ഡിസൈന്‍ പുതിയതാണ്. ഫോണിന്റെ സണ്‍റൈസ് ബ്ലൂ മോഡലില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് നിറം മാറുന്ന ഫോട്ടോക്രോണിക് ലെയര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഫോണ്‍ വെയിലത്ത് കാണിച്ചാല്‍ നീല നിറം ചുവപ്പിലേക്ക് മാറുന്നതായി കാണാം. വിവോയും നേരത്തെ സമാനമായ ഡിസൈനില്‍ ഒരു ഫോണ്‍ അവതരിപ്പിച്ചിരുന്നു.
9 പ്രോ പ്ലസിന്റെ മുഖ്യ സവിശേഷതകളിലൊന്ന് 50 എംപി പ്രൈമറി ക്യാമറയാണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ക്യാമറയില്‍ സോണി ഐഎംഎക്സ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന ക്യാമറയ്ക്കൊപ്പം ഒരു അള്‍ട്രാ വൈഡ് ലെന്‍സും മാക്രോ ലെന്‍സും ഉണ്ടാവും. അതേസമയം, റിയല്‍മി 9 പ്രോയില്‍ 64 എംപി പ്രൈമറി ക്യാമറയുണ്ട്. എന്നാല്‍ ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനില്ല.
സാധാരണ പ്രോ പതിപ്പും പ്രോ പ്ലസ് പതിപ്പും തമ്മില്‍ കാണാറുള്ള പോലുള്ള വെത്യാസങ്ങളല്ല ഈ ഫോണുകളിലുള്ളത്. 9 പ്രോ പ്ലസില്‍ 50 എംപി പ്രൈമറി ക്യാമറയാണെങ്കില്‍ 9 പ്രോയില്‍ 64 എംപി ക്യാമറയാണ്. പ്രോ പ്ലസിന്റെ സ്ക്രീനിന് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഒഎല്‍ഇഡി പാനലും മീഡിയാ ടെക് ഡൈമെന്‍സിറ്റി 920 പ്രൊസസറും 4500 എംഎഎച്ച് ബാറ്ററിയും 60 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമാണുള്ളത്.
അതേസമയം, റിയല്‍മി 9 പ്രോയിലാകട്ടെ 120 ഹെര്‍ട്സ് എല്‍സിഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 695 പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുണ്ട്.
എന്നാല്‍ 9 പ്രോ പ്ലസിലെ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സ്കാനറാണ് പ്രധാനമായും ഇതിനെ ഒരു വിലകൂടിയ പതിപ്പാക്കി മാറ്റുന്നത്.
ഫോണുകളുടെ വില വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലും യൂറോപ്പിലും ഫോണ്‍ അവതരിപ്പിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..