ഡ്യുവല്‍ ക്യാമറ, 5000 mAh ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങും; റിയല്‍മി 10 ഇന്ത്യയില്‍ അവതരിപ്പിച്ചു 


റിയൽമി 10 | photo: realme

റിയല്‍മി 10 4ജി ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മി 10 സീരിസിലെ 10 പ്രോ, 10 പ്രോ പ്ലസ് എന്നീ മോഡലുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയിരുന്നു. ഈ രണ്ട് മോഡലുകളും 5ജി കണക്ടിവിറ്റിയുമായാണ് എത്തിയത്.

50 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറ ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ യൂണിറ്റുമായാണ് റിയല്‍മി 10 എത്തിയത്. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

മീഡിയടെക് G99 ചിപ്‌സെറ്റുമായാണ് ഫോണ്‍ പുറത്തിറക്കിയത്. 5000 mAh ന്റേതാണ് ബാറ്ററി. 90 hz ന്റെ അമോലെഡ് ഡിസ്‌പ്ലെയുമായാണ് റിയല്‍മി 10 എത്തിയത്. ഗൊറില്ല ഗ്ലാസ് 5 ന്റെ പ്രൊട്ടക്ഷനുമുണ്ട്.

33 W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും റിയല്‍മി 10 വാഗ്ദാനം ചെയ്യുന്നു. പൂജ്യം മുതല്‍ 50 ശതമാനം വരെ ചാര്‍ജാകാന്‍ 28 മിനിറ്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

4 ജിബി- 64 ജിബി വേരിയന്റിന് 13,999 രൂപയാണ് വില. 8 ജിബി- 128 ജിബി വേരിയന്റിന്റെ വില 16,999 രൂപയാണ്. ജനുവരി 15 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

Content Highlights: realme 10 4 g launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented