Photo: POCO
പോക്കോ എക്‌സ് 5 സ്മാര്‍ട്‌ഫോണ്‍ താമസിയാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയുടെ ഇന്ത്യയിലെ മേധാവിയായ ഹിമാന്‍ഷു ടണ്ഠണ്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യമായ തീയ്യതി വ്യക്തമാക്കിയില്ല. \ പോക്കോ എക്‌സ് 5 അടുത്തയാഴ്ച തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്. ആഗോള വിപണിയില്‍ ഇതിനകം വില്‍പനയ്‌ക്കെത്തിയ 5ജി സ്മാര്‍ട്‌ഫോണ്‍ ആണ് പോക്കോ എക്‌സ് 5.
അടുത്തിടെ അവതരിപ്പിക്കപ്പെട്ട പോക്കോ എക്‌സ് 5 പ്രോ സ്മാര്‍ട്‌ഫോണില്‍ നിന്നും കുറഞ്ഞ ഫീച്ചറുകളുമായി എത്തുന്ന ഫോണ്‍ ആയിരിക്കും പോക്കോ എക്‌സ് 5. വിലയും എക്‌സ് 5 പ്രോയേക്കാള്‍ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവില്‍ വിപണിയിലുള്ള ഫോണ്‍ ആയതിനാല്‍ തന്നെ ഇന്ത്യന്‍ പതിപ്പില്‍ ലഭ്യമാകാനിടയുള്ള ഫീച്ചറുകള്‍ വ്യക്തമാണ്. ഇതില്‍ ചിലപ്പോള്‍ ചില മാറ്റങ്ങള്‍ വന്നേക്കാം എന്നുമാത്രം.
6.67 ഇഞ്ച് അമോലെഡ് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കും പോക്കോ എക്‌സ് 5 ന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ടാവും.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസര്‍ ആണിതില്‍. ഈ ചിപ്പ് ഉപയോഗിച്ചിരിക്കുന്ന പല ഫോണുകളും 20000 രൂപയില്‍ താഴെ വിലയുള്ളതായതിനാല്‍ പോക്കോ എക്‌സ് 5 സ്മാര്‍ട്‌ഫോണിനും സമാനമായ വിലയാണ് പ്രതീക്ഷിക്കുന്നത്.
എട്ട് ജിബി LPDDR4X റാം, 256 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കാം. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉണ്ടാവും. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഐപി53 സ്പ്ലാഷ് റെസിസ്റ്റന്‍സ് തുടങ്ങിയ സൗകര്യങ്ങളും ഫോണില്‍ ഉണ്ടാവും.
ഫോണിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 48 എംപി, 8 എംപി, 2 എംപി ക്യാമറ എന്നീ സെന്‍സറുകളും 13 എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ടാവും.
എങ്കിലും ഇവയെല്ലാം പോക്കോ എക്‌സ് 5 ന്റെ ഗ്ലോബല്‍ മോഡലിലെ സൗകര്യങ്ങളാണ്. ഇന്ത്യയില്‍ പുറത്തിറക്കാന്‍ പോവുന്ന പോക്കോ എക്‌സ് 5 ഫോണിലെ ഫീച്ചറുകള്‍ എന്തെല്ലാം ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും.
Content Highlights: Poco X5 launching in India soon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..