Photo: Poco M3
പോകോ എം3 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറയും വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്റ്റൈലിലുള്ള ഡിസ്പ്ലേയുമാണ് പോകോയുടെ മുഖ്യ സവിശേതകള്‍.
പോകോ എം2 ഫോണിന്റെ പിന്‍ഗാമിയായാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷന് ലഭ്യമാണ്. വിവിധ നിറങ്ങളില്‍ വില്പനയ്ക്കെത്തുന്ന പോകോ എം3 കഴിഞ്ഞ നവംബറില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
റിയല്‍മി 7ഐ, സാംസങ് ഗാലക്സി എം11, മോട്ടോറോള ജി9 ഫോണുകളെ നേരിടാനെന്ന രീതിയിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്.
ഇന്ത്യയില്‍ 10999 രൂപയാണ് പോകോ എം3യുടെ ആറ് ജിബി + 64 ജിബി സ്റ്റോറേജ് പതിപ്പിന് വില. ആറ് ജിബി റാം 128 ജിബി പതിപ്പിന് 11999 രൂപയാണ് വില.
കൂല് ബ്ലൂ, പോകോ യെല്ലോ, പവര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ഫ്ളിപ്കാര്‍ട്ടില്‍ ഇതിന്റെ വില്‍പനയാരംഭിച്ചിട്ടുണ്ട്. വിവിധ ഡിസ്കൗണ്ട് ഓഫറുകള്‍ ലഭ്യമാണ്.
പോകോ എം3 സവിശേഷതകള്‍
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ആണ് പോകോ എം3 യില്‍ ഉള്ളത്. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയില്‍ കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്.
ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസറാണിതില്‍. ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 48 എംപി മെഗാപിക്സല്‍ പ്രധാന സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.
സെല്‍ഫിയ്ക്കായി എട്ട് എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.
512 ജിബിവരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 6000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്.
Content Highlights: poco m3 launched in indian market
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..