പോകോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍, പോകോ എം2 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13,999 രൂപയില്‍ ആരംഭിക്കുന്ന ഒരു ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ആണിത്. നാല് പതിപ്പുകളാണ് പോകോ എം2 പ്രോയ്ക്ക് ഉള്ളത്. 

നാല് ജിബി റാം/64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില. ആറ് ജിബി റാം/64 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയും ആറ് ജിബി റാം/128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയും ആണ് വില. ജൂലായ് 14 ന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. 

6.67 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് (2400 x 1080 പിക്‌സല്‍ റസലൂഷന്‍) ഡിസ്‌പ്ലേയാണ് പോകോ എം2 പ്രോയ്ക്ക് ഉള്ളത്. പി2ഐ നാനോ കോട്ടിങ്, സ്പ്ലാഷ്, ഡസ്റ്റ് റസിസ്റ്റന്‍സ് മുന്നിലും പുറകിലും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഫോണിനുണ്ട്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720ജി ഒക്ടാകോര്‍ പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും 5000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. ഐഎസ്ആര്‍ഒയുടെ നാവിക് നാവിഗേഷന്‍ സംവിധാനവും ഫോണിനുണ്ട്. 

48 എംപി പ്രധാന സെന്‍സര്‍, എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, അഞ്ച് എംപി മാക്രോ സെന്‍സര്‍, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവയടങ്ങുന്ന ക്വാഡ് റിയര്‍ ക്യാമറയാണ് ഫോണിന്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

Content Highlights: poco m2 pro launched in india on budget rate