ഓപ്പോയുടെ ആദ്യ ഫ്‌ളിപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നു; ഓപ്പോ Find N2 Flip ഫെബ്രുവരി 15ന്


1 min read
Read later
Print
Share

Photo: Oppo

സാംസങ് ഫ്ളിപ്പ് ഫോണുകൾക്ക് ഏറെ കാലത്തിന് ശേഷം മറ്റൊരു എതിരാളി വരുന്നു. തങ്ങളുടെ ആദ്യ ഫ്‌ളിപ്പ് ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് ബ്രാന്‍ഡായ ഓപ്പോ. ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് എന്ന പേരില്‍ ഫെബ്രുവരി 15 നാണ് ഫോണ്‍ പുറത്തിറക്കുക

ലണ്ടനില്‍ വെച്ചാണ് ഫോണ്‍ അവതരണം. ഓപ്പോ ഫൈന്‍ഡ് എന്‍ എന്ന പേരില്‍ ഒരു ഫോള്‍ഡബിള്‍ ഫോണ്‍ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത് സാംസങ് ഗാലക്‌സി Z Fold4 നെ പോലെ ഒരു ടാബ് ലെറ്റ് മടക്കുന്നത് പോലെയുള്ള ഫോണ്‍ ആയിരുന്നു ഇത്. എന്നാല്‍ ഓപ്പോയുടെ ഫൈന്‍ഡ് എന്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നില്ല. ചില യൂട്യൂബര്‍മാക്ക് എത്തിച്ച് നല്‍കിയിരുന്നുവെങ്കിലും അത് ഇന്ത്യയിലും എത്തിയിട്ടില്ല.

അഞ്ച് വര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ക്കൊടുവിലാണ് ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. മികച്ച ഫോള്‍ഡബിള്‍ സാങ്കേതിക വിദ്യയും ഡിസൈനുമാണിതിനെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌ക്രീന്‍ മുകളില്‍ നിന്ന് താഴേക്ക് മടക്കുകയും അത് തുറക്കുമ്പോള്‍ നീളമുള്ള സ്‌ക്രീന്‍ ആയി തുറക്കുകയും ചെയ്യും. ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ഫോണില്‍ മറ്റൊരു ഫ്‌ളിപ്പ് ഫോണിലുമില്ലാത്ത അത്രയും വലിയ സ്‌ക്രീന്‍ കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 4 ലെ ഡിസ്‌പ്ലേയിലെ മടക്ക് വരുന്ന ഭാഗത്ത് കാണുന്ന അടയാളം തങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ ഉണ്ടാവില്ല എന്നാണ് ഓപ്പോ പറയുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ സാംസങിനുള്ള വെല്ലുവിളിയാണ്. മോട്ടോറോളയും സമാനമായ റേസര്‍ ഫ്‌ളിപ്പ് ഫോണുകള്‍ വിപണിയിലിറക്കിയിട്ടുണ്ട്.

ഫൈന്‍ഡ് എന്‍2 പ്ലസ് എന്തായാലും ഇന്ത്യയുള്‍പ്പടെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ അക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സാംസങ് ഫ്‌ളിപ്പ് ഫോണുകളേക്കാള്‍ കുറഞ്ഞ വിലയിലാവും ഓപ്പോയുടെ ഫ്‌ളിപ്പ് ഫോണുകള്‍ പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴും പ്രീമിയം നിരക്കില്‍ തന്നെയാവാനാണ് സാധ്യത.

Content Highlights: oppo to launch its first flip foldable phone on february 15

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nothing phone 2

2 min

വലിയ ഡിസ്‌പ്ലേ, മെച്ചപ്പെട്ട ബാറ്ററി, പ്രൊസസര്‍; കാത്തിരിപ്പിനൊടുവില്‍ നത്തിങ് ഫോണ്‍ 2 എത്തുമ്പോള്‍

Jul 13, 2023


Nothing

1 min

കാത്തിരിപ്പിന് വിരാമം; നത്തിങ് ഫോണ്‍ (2) വരുന്നു, ടീസര്‍ ചിത്രം പുറത്തുവിട്ട് കമ്പനി

May 4, 2023


Most Commented