Photo: Oppo.com
ഓപ്പോ റെനോ 8ടി 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതോടൊപ്പം എന്‍കോ എയര്‍ 3 ഇയര്‍ബഡുകളും കമ്പനി പുറത്തിറക്കി. റെനോ 8 സീരീസില്‍ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആണ് റെനോ 8ടി 5ജി.
മുന്‍ പതിപ്പുകളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ റെനോ 8ടി എത്തിയിരിക്കുന്നത്. 4800 എംഎഎച്ച് ബാറ്ററിയും കര്‍വ്ഡ് ഡിസ്‌പ്ലേയുമാണിതിനുള്ളത്. 108 എംപി പ്രൈമറി ക്യാമറയുമുണ്ട്. സണ്‍റൈസ് ഗോള്‍ഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ വാങ്ങാം.
എന്‍കോ എയര്‍ 3 ടിഡബ്ല്യുഎസ് ഇയര്‍ബഡും മുന്‍ഗാമികളില്‍ നിന്ന് ചില മാറ്റങ്ങളോടെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐപി54 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങുണ്ട് ഇതിന്. 3.7 ഗ്രാം ആണ് ഇതിന്റെ ഭാരം. എന്‍കോ എയര്‍ 2 നേക്കാള്‍ കൂടുതലാണിത്.
ഫോണിന്റെ വിലയും മറ്റ് വിവരങ്ങളും
29,999 രൂപയാണ് ഓപ്പോ റെനോ 8ടി 5ജിയുടെ ഇന്ത്യയിലെ വില. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിനുണ്ട്. ഫ്‌ളിപ്കാര്‍ട്ടിലും ഓപ്പോ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.
എന്‍കോ എയര്‍ 3 ഇയര്‍ബഡിന് 2999 രൂപയാണ് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഓപ്പോ സ്‌റ്റോറുകള്‍ എന്നിവിടങ്ങളിലെ വില. ഫെബ്രുവരി പത്ത് മുതലാണ് ഇവ രണ്ടും വില്‍പനയ്‌ക്കെത്തുക.
ഓപ്പോ റെനോ 8ടി
മൈക്രോ കര്‍വ്ഡ് ഡിസൈനുള്ള ഫോണില്‍ ഡ്യുവല്‍ ക്യാമറ മോഡ്യൂളാണുള്ളത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് ഡ്രാഗണ്‍ ട്രെയ്ന്‍ സ്റ്റാര്‍2 സംരക്ഷണമുണ്ട്.
108 എംപി പ്രൈമറി ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. വിവിധങ്ങളായ സൗകര്യങ്ങള്‍ ഈ ക്യാമറയില്‍ ലഭ്യമാണ്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണില്‍ എട്ട് ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്‌റ്റോറേജില്‍ നിന്നും എട്ട് ജിബിയോളം എടുത്ത് റാം വര്‍ധിപ്പിക്കാനുമാവും. 128 ജിബിയാണ് ഇതിലെ പരമാവധി സ്റ്റോറേജ്.
കളര്‍ ഓഎസ് 13 ആണിതില്‍. 4800 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.
Content Highlights: Oppo Reno 8T 5G and Enco Air 3 launched i
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..