ഡിസൈന്‍, ബാറ്ററി, പെര്‍ഫോമന്‍സ്; ഓപ്പോ കെ10 5ജി സ്മാർട്‌ഫോൺ വാങ്ങാമോ? 


ഷിനോയ് മുകുന്ദൻ

ഒരു കയ്യില്‍ സുഗമമായി പിടിച്ച് കൊണ്ടു നടക്കാനാവുന്നതും ആകര്‍ഷകമായ രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുത്തതുമായൊരു ഫോണ്‍ ആണ് ഓപ്പോ കെ10 5ജി.

Oppo K10 5G | Photo: Mathrubhumi

ക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഓപ്പോ കെ10 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ജൂണ്‍ 15 മുതല്‍ ഇത് വിപണിയിലെത്തി. ഇപ്പോള്‍ ഒരു മാസത്തോളമായി വിപണിയിലുണ്ട് ഈ ഫോണ്‍. ഫോണ്‍ പുറത്തിറക്കിയ സമയത്ത് ഒരു അണ്‍ബോക്‌സിങ് വീഡിയോ മാതൃഭൂമി നല്‍കിയിരുന്നു. ഒരു മാസത്തോടടുക്കുമ്പോള്‍ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ.

ഓപ്പോ K10 5G എങ്ങനെയുണ്ട് ?

ആദ്യമേ തന്നെ പറയട്ടെ, ഒരു കയ്യില്‍ സുഗമമായി പിടിച്ച് കൊണ്ടു നടക്കാനാവുന്നതും ആകര്‍ഷകമായ രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുത്തതുമായൊരു ഫോണ്‍ ആണ് ഓപ്പോ കെ10 5ജി. ഐഫോണുകളുടെ മാതൃകയില്‍ സ്‌ക്വയര്‍ കട്ട് എഡ്ജുകളാണ് ഫോണിനുള്ളത്. ഡിസൈന്‍ നോക്കുമ്പോള്‍ ഒരു പ്രീമിയം ലുക്ക് തന്നെ ഫോണിന് കിട്ടുന്നുണ്ട്. 7.99 മില്ലീമീറ്റര്‍ കനമുള്ള ഫോണ്‍ ഫോണ്‍ ഏറ്റവും കനം കുറഞ്ഞ 5ജി ഫോണുകളിലൊന്നാണ്.

എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ഫോണിന് 17499 രൂപ മാത്രമാണ് വില. ഈ വിലയോട് കൂറ് പുലര്‍ത്തും വിധത്തില്‍ തന്നെയാണ് ഫോണ്‍ തയ്യാറാക്കിയിട്ടുള്ളത്.

ഡ്യുവല്‍ ക്യാമറകള്‍ സ്ഥാപിച്ച വലിയ രണ്ട് വൃത്തങ്ങളോടുകൂടിയ ക്യാമറ മോഡ്യൂള്‍ ഫോണിന് പ്രത്യേക ലുക്ക് നല്‍കുന്നുണ്ട്. ഫോണ്‍ കയ്യില്‍ പിടിക്കുമ്പോള്‍ അടയാളങ്ങള്‍ പതിയാത്ത വിധത്തില്‍ തന്നെയാണ് ഫോണിന്റെ പോളി കാര്‍ബൊണേറ്റ് ബാക്ക് പാനല്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ എളുപ്പം വരവീഴുന്നില്ലെന്നും പരിശോധിച്ചു നോക്കിയപ്പോള്‍ മനസിലായി. അതുകൊണ്ടുതന്നെ ബാക്ക് കവറില്ലാതെ ധൈര്യമായി ഏത് പ്രതലത്തിലും വെക്കാം. സാധാരണ വലിയ വിലയുള്ള ഫോണുകളിലാണ് സ്‌ക്രാച്ച് പ്രൂഫ് സൗകര്യങ്ങള്‍ ഉണ്ടാവാറുള്ളത്.

ഫോണിന്റെ ഭംഗിയെ ബാധിക്കാത്ത വിധത്തിലുള്ള നല്ലൊരു സുതാര്യമായ ബാക്ക് കവറും കമ്പനി നല്‍കുന്നുണ്ട്.

ഓഷ്യന്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഓഷ്യന്‍ ബ്ലൂവിനേക്കാള്‍ കാഴ്ചയില്‍ നല്ലത് മിഡ്‌നൈറ്റ് ബ്ലാക്ക് തന്നെയാണെന്നാണ് തോന്നുന്നത്. റിവ്യൂവിനായി ലഭിച്ചത് ഓഷ്യന്‍ ബ്ലൂ വേരിയന്റാണ്.

5000 എംഎഎച്ച് ബാറ്ററി ദീര്‍ഘ നേരം ചാര്‍ജ് ലഭിക്കുന്നുണ്ട്. 33 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജര്‍ വലിയ സൈസുള്ള ബാറ്ററി അതിവേഗം റീചാര്‍ജ് ചെയ്യുന്നുമുണ്ട്.

ഡിസ്‌പ്ലേ

6.56 ഇഞ്ച് ഡിസ്‌പ്ലേയില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് കട്ട് ഉണ്ട്. ഇവിടെ സെല്‍ഫി ക്യാമറ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം ഡിസ്‌പ്ലേകള്‍ പരിചിതമാണ്. ദൃശ്യങ്ങള്‍ക്ക് കാര്യമായ തടസങ്ങളൊന്നും ഈ നോച്ച് സൃഷ്ടിക്കുന്നില്ല. ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ ആണിത്.

90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ ആണെങ്കിലും റസലൂഷന്‍ കുറവാണ്. 1612 x 720 പിക്‌സലിന്റെ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആണിതിന്. ഇത് തന്നെയാണ് ഫോണിന്റെ പ്രധാന പരിമിതികളിലൊന്ന്. ഒരു ഒഎല്‍ഇഡി പാനലിന്റെ പിക്ചര്‍ ക്വാളിറ്റി ഇല്ലെങ്കിലും മെച്ചപ്പെട്ട രീതിയില്‍ തന്നെയാണ് ഇതില്‍ നിറങ്ങളും, ബ്രൈറ്റ്‌നെസും ക്രമീകരിച്ചിട്ടുള്ളത്. ഫുള്‍എച്ചിഡിയോ, ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനോ ഉണ്ടായിരുന്നെങ്കില്‍ ഓപ്പോ കെ10 5ജി തകര്‍ത്തേനെ.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനാവും. എന്നാല്‍ മെമ്മറി കാര്‍ഡ് ഇടുമ്പോള്‍ ഡ്യുവല്‍ സിം സൗകര്യം ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരു സിംകാര്‍ഡ് മാത്രമേ ഇടാന്‍ സാധിക്കൂ.

പ്രവര്‍ത്തനക്ഷമത

മികച്ച പ്രര്‍ത്തന വേഗം ഫോണ്‍ നല്‍കുന്നുണ്ട്. പബ്ജി ന്യൂസ്റ്റേറ്റ് മൊബൈല്‍ പോലുള്ള ഗെയിമുകള്‍ മികച്ച ഫ്രെയിം റേറ്റില്‍ തന്നെ കളിക്കാനാവുന്നുണ്ട്. എങ്കിലും സ്‌ക്രീനിന്റെ കുറഞ്ഞ റസലൂഷന്‍ ഇതില്‍ കല്ലുകടിയാവുന്നുണ്ട്. ഗെയിമിങിനിടെ കാര്യമായ ചൂടാവുന്ന പ്രശ്‌നവുമില്ല.

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 12.1 ആണിതിലുള്ളത്. വാള്‍പ്പേപറുകള്‍, തീമുകള്‍ പോലെ നിരവധി കസ്റ്റമൈസേഷന്‍ ഫീച്ചറുകള്‍ കളര്‍ ഓഎസില്‍ ലഭിക്കുന്നുണ്ട്.


ഓപ്പോ K10 5G സ്മാർട്ഫോൺ വാങ്ങാൻ ക്ലിക്ക് ചെയ്യൂ


പരസ്യങ്ങളൊന്നുമില്ലെങ്കിലും അനാവശ്യമായ കുറേ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പക്ഷെ, ഇഷ്ടാനുസരണം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ക്യാമറ

നേരത്തെ സൂചിപ്പിച്ച പോലെ ഡ്യുവല്‍ ക്യാമറയാണ് ഇതിലുള്ളത്. 48 മെഗാപിക്‌സലിന്റേതാണ് പ്രൈമറി സെന്‍സര്‍. ഇതില്‍ 26 എംഎം വൈഡ് ലെന്‍സ് ആണുള്ളത്. എഫ് 1.7 അപ്പേര്‍ച്ചറുണ്ട്. 2 മെഗാപിക്‌സലിന്റേതാണ് രണ്ടാമത്തെ ക്യാമറ സെന്‍സര്‍. എഫ് 2.4 അപ്പേര്‍ച്ചറുള്ള ഡെപ്ത് ക്യാമറയാണിത്.

സെല്‍ഫി ക്യാമറയില്‍ എട്ട് എംപി സെന്‍സറാണുള്ളത്. 26.എംഎം വൈഡ് ലെന്‍സ് ഇതിന് നല്‍കിയിരിക്കുന്നു.

നൈറ്റ്, പോര്‍ട്രെയ്റ്റ്, വീഡിയോ, എച്ച്ഡിആര്‍,എഐ തുടങ്ങിയ ഓപ്ഷനുകള്‍ ഇതിലുണ്ട്. നൈറ്റ്, ഫോട്ടോ, വീഡിയോ, പോര്‍ട്രെയ്റ്റ്, എക്‌സ്‌പേര്‍ട്ട്, എക്‌സ്ട്ര എച്ച്ഡി, പനോരമ, ടൈം ലൈപ്‌സ്, സ്ലോ മോഷന്‍, പ്രോ തുടങ്ങിയ ഷൂട്ടിങ് മോഡുകളും ഇതിലുണ്ട്.

പരമാവധി 30 എഫ്പിഎസില്‍ 1080 പിക്‌സല്‍ വീഡിയോ പകര്‍ത്താനുള്ള സൗകര്യമേ ഓപ്പോ കെ10 5ജി ക്യാമറില്‍ സാധിക്കൂ എന്നത് ഒരു പരിമിതിയാണ്. ചിത്രങ്ങള്‍ മെച്ചപ്പെട്ട നിലവാരമുള്ളവയാണെന്നേ പറയാനൊക്കൂ. പോര്‍ട്രെയ്റ്റ് ബോകെ ഇഫക്ട് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചാത്തലം കൃത്യമായി ബ്ലര്‍ ചെയ്യപ്പെടുന്നുണ്ട്. സെല്‍ഫിയ്ക്ക് 16 എംപി സെന്‍സര്‍ നല്‍കാമായിരുന്നു. എങ്കിലും മികച്ച രീതിയില്‍ പ്രകാശ ക്രമീകരണം സെല്‍ഫി ചിത്രങ്ങളില്‍ നടക്കുന്നുണ്ട്.

5000 എംഎഎച്ച് ബാറ്ററി 33 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജറില്‍ ഒരു മണിക്കൂര്‍ സമയം കൊണ്ട് 95 ശതമാനത്തിലേറെ ചാര്‍ജ് ആവുന്നുണ്ട്. പരമാവധി ഒരു ദിവസം ചാര്‍ജ് ലഭിക്കുന്നുണ്ട്. 5ജി ഉപയോഗിച്ച് തുടങ്ങിയാല്‍ ഇത് ഇനിയും കുറഞ്ഞേക്കും. തുടര്‍ച്ചായി ഓണ്‍ലൈനില്‍ വീഡിയോ കണ്ടുകൊണ്ടിരുന്നാലോ തുടര്‍ച്ചയായി ഉപയോഗിച്ചാലും ഈ സമയം കുറയുന്നുണ്ട്.

പറയാനുള്ളത്

ഈ പ്രൈസ് റേഞ്ചില്‍ മികച്ച പ്രകടനം ലഭിക്കുന്ന ഫോണ്‍ ആണിത്. 20,000 രൂപയില്‍ താഴെ വിലയില്‍ നിരവധി ഫോണുകള്‍ ലഭ്യമാണെങ്കിലും ഡിസൈന്‍ ഉള്‍പ്പടെയുള്ള പ്ലസ് പോയിന്റുകള്‍ ഫോണിനുണ്ട്. ചില പരിമിതികള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ആകെത്തുകയില്‍ ഇത് നല്ലൊരു ഓള്‍റൗണ്ടര്‍ തന്നെയാണെന്ന് പറയാവുന്നതാണ്. എന്നാല്‍ ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ളവയില്‍ കെ10 5ജിയെ മറികടക്കുന്ന നില്‍ക്കുന്ന മറ്റ് മോഡലുകളുമുണ്ട്. പക്ഷെ ആ ഫോണുകള്‍ക്ക് മുന്നില്‍ കെ10 5ജിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളുമുണ്ട്. 18,000 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാവുന്ന 5ജി ഫോണുകളിലൊന്നാണിത്.

ഓപ്പോ K10 5G സ്മാർട്ഫോൺ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Content Highlights: oppo k10 5g review

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented