Photo: OPPO
ഓപ്പോ ഫൈന്റ് എക്‌സ്6 സീരീസ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ ഫൈന്റ് എക്‌സ്6, ഫൈന്റ എക്‌സ്6 പ്രോ എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. മുന്‍ഗാമികളില്‍ നിന്ന് വലിയ മാറ്റങ്ങളോടുകൂടിയാണ് പുതിയ ഫോണുകള്‍ എത്തിയിരിക്കുന്നത്. എങ്കിലും കര്‍വ്ഡ് ഡിസ്‌പ്ലേ നിലനിര്‍ത്തിയിട്ടുണ്ട്.
ഫോണുകളുടെ സവിശേഷതകള്‍
6.74 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഓപ്പോ ഫൈന്റ് എക്‌സ്6 എന്ന ബേസ് മോഡലിന്. 2772x1240 പിക്‌സല്‍ റസലൂഷനുണ്ട്. 40 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെയുള്ള ഡൈനാമിക് റിഫ്രഷ് റേറ്റുണ്ട്. ഡ്യുവല്‍ നാനോ സിമ്മുകളാണ് ഇതില്‍ ഉപയോഗിക്കാനാവുക.
അതേസമയം പ്രോ മോഡലിന് 3168x1440 പിക്‌സല്‍ റസലൂഷനുള്ള 6.82 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ്. 1 ഹെര്‍ട്‌സ് മിതല്‍ 120 ഹെര്‍ട്‌സ് വരെയുള്ള ഡൈനാമിക് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്.
രണ്ട് ഫോണുകളിലും ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാത്തിയുള്ള കളര്‍ ഒഎസ് 13.1 ആണുള്ളത്. ബേസ് മോഡലില്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9200 പ്രൊസസറും പ്രോ മോഡലില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പുമാണുള്ളത്. ഫോണുകളില്‍ നാല് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറ
ഹാസെല്‍ബ്ലാഡ് ബ്രാന്‍ഡിലുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് പുതിയ രണ്ട് ഫോണുകളിലുമുള്ളത്.
ഓപ്പോ ഫൈന്റ് എക്‌സ്6 ല്‍ 50 എംപി സോണി ഐഎംഎക്‌സ് ക്യാമറയും സാംസങ് ജെഎന്‍1 ലെന്‍സും 3എക്‌സ് പെരിസ്‌കോപ് ഒപ്റ്റിക്കല്‍ സൂം ലെന്‍സും അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുള്ളത്.
എക്‌സ്6 പ്രോയില്‍ 50 എംപി സോണി ഐഎംഎക്‌സ് 988 പ്രൈമറി സെന്‍സറും 50 എംപിയുടെ തന്നെ മറ്റ് രണ്ട് സോണി ഐഎംഎക്‌സ് 890 സെന്‍സറുകളും അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ്.
പിന്‍ഭാഗത്ത് വൃത്താകൃതിയിലുള്ള മോഡ്യുളിലാണ് റിയര്‍ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. എല്‍ഇഡി ഫ്‌ളാഷുമുണ്ട്.
സെല്‍ഫിയ്ക്കായി 32 എംപി സോണി ഐഎംഎക്‌സ് സെന്‍സറാണുള്ളത്. ഇത് മുകളില്‍ മധ്യഭാഗതത്തായി പഞ്ച് ഹോള്‍ ആയി നല്‍കിയിരിക്കുന്നു. എല്‍ഇഡി ഫ്‌ളാഷുണ്ട്.
രണ്ട് മോഡലുകളിലും എല്‍പിഡിഡിആര്‍5എക്‌സ് റാമും യുഎഫ്എസല് 4.0 സ്റ്റോറേജുമുണ്ട്.
ബേസ് മോഡലിന് ഐപി 64 വാട്ടര്‍ റെസിസ്റ്റന്‍സും പ്രോ മോഡലിന് ഐപി 68 വാട്ടര്‍ റസിസ്റ്റന്‍സുമുണ്ട്.
ഫൈന്റ് എക്‌സ് 6 ല്‍ 4800 എംഎഎച്ച് ബാറ്ററിയും 80 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവുമുണ്ട്. എക്‌സ് 6 പ്രോയില്‍ 5000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് വയേര്‍ഡ് ചാര്‍ജിങും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും ലഭ്യമാണ്.
ഓപ്പോ ഫൈന്റ് എക്‌സ് 6 സ്മാര്‍ട്‌ഫോണിന്റെ സ്‌റ്റോറേജും വിലയും
12GB RAM + 256GB- CNY 4,499 ( ഏകദേശം 54,100 രൂപ)
16GB RAM + 512GB - CNY 4,999 (ഏകദേശം 60,100 രൂപ)
സ്‌നോ മൗണ്ടന്‍ ഗോള്‍ഡ്, ഫെയ്ക്വാന്‍ ഗ്രീന്‍, സ്റ്റാര്‍ബ്ലാക്ക് കളര്‍ വേരിയന്റുകളാണ് ഓപ്പോ ഫൈന്റ് എക്‌സ് 6ന്.
ഓപ്പോ ഫൈന്റ് എക്‌സ് 6 പ്രോ സ്മാര്‍ട്‌ഫോണിന്റെ സ്‌റ്റോറേജും വിലയും
12GB RAM + 256GB - CNY 5,999 (ഏകദേശം 72,200 രൂപ)
16GB RAM + 256GB - CNY 6,499 (ഏകദേശം 78,200 രൂപ)
16GB RAM + 512GB - CNY 6,999 (ഏകദേശം 84,200 രൂപ)
Content Highlights: Oppo Find X6, Find X6 Pro launched in china
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..