-
ഓപ്പോയുടെ ഫൈന്‍ഡ് എക്‌സ്2, ഫൈന്‍ഡ് എക്‌സ് 2 പ്രോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5ജി ഫോണുകളാണിവ. ഏറ്റവും പുതിയ ഹാര്‍ഡ് വെയറുകളുമായെത്തുന്ന ഈ ഫോണുകളില്‍ മുന്‍നിര ക്വാല്‍കോം പ്രൊസസര്‍, സവിശേഷമായ ക്യാമറകള്‍, ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, അതിവേഗ ചാര്‍ജിങ് സൗകര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു.
ഓപ്പോ ഫൈന്‍ഡ് എക്‌സ്2 സ്മാര്‍ട്‌ഫോണിന്റെ 12 ജിബി റാം /256 ജിബി സ്റ്റോറേജ് പതിപ്പിന് 64,990 രൂപയാണ് വില. ഇതിന്റെ മുന്‍കൂര്‍ ബുക്കിങ് ആമസോണില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഫൈന്‍ഡ് എക്‌സ്2 പ്രോയുടെ വില്‍പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഫോണുകളുടെ സവിശേഷതകള്‍
ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 പ്രോയ്ക്ക് 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് (3168 x 1440 പിക്‌സല്‍) റസലൂഷനിലുള്ള ഡിസ്‌പ്ലേയാണുള്ളത്. ഡിസ്‌പ്ലേയുടെ അമോലെഡ് പാനലില്‍ സെല്‍ഫിയ്ക്കായി പഞ്ച് ഹോള്‍ നല്‍കിയിരിക്കുന്നു. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് സ്‌ക്രീനിന്. എച്ച്ഡിആര്‍10 പ്ലസ് അംഗീകാരമുള്ള സ്‌ക്രീനിന് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണമുണ്ട്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറില്‍ ഒരു ഒക്ടാകോര്‍ സിപിയുവും അഡ്രിനോ 650 ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റും ഉള്‍ക്കൊള്ളുന്നു. 12 ജിബി റാമില്‍ 512 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 7.1 ഓഎസ് ആണ് ഫോണില്‍. കളര്‍ ഓഎസ് 7.1 അപ്‌ഡേറ്റ് ആദ്യമായെത്തുന്നത് ഓപ്പോ ഫൈന്‍ഡ് എക്‌സ് 2ഫോണുകളിലാണ്.
48 എംപി പ്രധാന സെന്‍സറായെത്തുന്ന ട്രിപ്പിള്‍ ക്യാമറയാണ് ഫൈന്‍ഡ് എക്‌സ് 2 പ്രോയിലുള്ളത്. 13 എംപി ടെലിഫോട്ടോ പെരിസ്‌കോപ്പ് ലെന്‍സ്, 48 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
റിയര്‍ ക്യാമറയില്‍ 60 എഫ്പിഎസില്‍ 4കെ യുഎച്ച്ഡി വീഡിയോ റെക്കോര്‍ഡിങ് സാധ്യമാണ്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയാണുള്ളത്.
സ്‌ക്രീനിനടിയിലായാണ് ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചിട്ടുള്ളത്. 4200 എംഎഎച്ച് ബാറ്ററിയില്‍ 65 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. സൂപ്പര്‍ വൂക്ക് 2.0 ചാര്‍ജറില്‍ 38 മിനിറ്റില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാകുമെന്ന് ഓപ്പോ അവകാശപ്പെടുന്നു.
ഡിസ്‌പ്ലേ, പ്രൊസസര്‍, ബാറ്റി എന്നിവ ഉള്‍പ്പടെയുള്ള ഹാര്‍ഡ് വെയറുകളില്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്2 പ്രോയ്ക്ക് സമാനമാണ് ഫൈന്‍ഡ് എക്‌സ്2. എന്നാല്‍ ക്യാമറയില്‍ മാറ്റമുണ്ട്. 48 എംപി സെന്‍സര്‍, 13 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയ്‌ക്കൊപ്പം 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് ഫോണിനുള്ളത്.
Content Highlights: oppo find x2 find x2 pro smartphones launched with color os 7.1
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..