Photo: Oppo
ഓപ്പോ ഫൈന്റ് എന്‍2 ഫ്‌ളിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓപ്പോയുടെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനീസ് വിപണിയിലും കഴിഞ്ഞ മാസം ആഗോള വിപണിയിലും ഈ ഫോണ്‍ അവതരിപ്പിച്ചിരുന്നു. 120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, അലൂമിനിയം ഫ്രെയിം, ഹാസില്‍ബ്ലാഡിന്റെ 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, 4300 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ മുഖ്യ സവിശേഷതകള്‍.
ചൈനീസ് പതിപ്പിനെ പോലെ തന്നെ മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 9000+ പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് 13 ഓഎസിലാണ് പ്രവര്‍ത്തനം.
ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്ളിപ്പ് സവിശേഷതകള്‍
ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 13.0 യിലാണ് ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്ളിപ്പിന്റെ പ്രവര്‍ത്തനം. 6.8 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് എല്‍ടിപിഒ അമോലെഡ് പ്രൈമറി ഡിസ്പ്ലേയാണ് ഇതിന്. 120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണം ഉണ്ട്. എച്ച്ഡിആര്‍+ പിന്തുണയുള്ള ഡിസ്പ്ലേയാണിത്. അലൂമിനിയത്തില്‍ നിര്‍മിതമാണ് ഇതിന്റെ ഫ്രെയിം.
3.26 ഇഞ്ച് വലിപ്പമുള്ള കവര്‍ ഡിസ്പ്ലേയ്ക്ക് 382 x 720 പിക്സല്‍ റസലൂഷനുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ക്ലാംഷെല്‍ മാതൃകയില്‍ മടക്കുന്ന ഫോണില്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9000+ പ്രൊസസര്‍ ചിപ്പാണുള്ളത്. നാല് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്ഗ്രേഡുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഫോണിന് ഉറപ്പ് നല്‍കുന്നു.
50 എംപി സോണി ഐഎംഎക്സ് പ്രൈമറി സെന്‍സറും എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്ളിപ്പിന്. സെല്‍ഫിയ്ക്ക് വേണ്ടി 32 എംപി ക്യാമറ നല്‍കിയിരിക്കുന്നു. ഹാസില്‍ ബ്ലാഡിന്റെ ബ്രാന്‍ഡില്‍ വരുന്ന ക്യാമറയില്‍ മികച്ച എഐ ഫോട്ടോഗ്രഫിക്ക് വേണ്ടി മാരിസിലിക്കണ്‍ എക്സ് ഇമേജിങ് എന്‍പിയു പിന്തുണയുണ്ട്.
5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ ഫോണിനുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന് നല്‍കിയിരിക്കുന്നു.
വില
ഇന്ത്യയില്‍ ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന് 89,999 രൂപയാണ് വില (8ജിബി+256ജിബി). ആസ്ട്രല്‍ ബ്ലാക്ക്, മൂണ്‍ലിറ്റ് കളര്‍ ഓപ്ഷന്‍സ്. ഫ്‌ളിപ്കാര്‍ട്ടിലും ഓപ്പോ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.
Content Highlights: Oppo Find N2 Flip launched in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..