Photo:OPPO
ഒപ്പോയുടെ പുതിയ ഓപ്പോ എഫ്21 പ്രോ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. 4ജി, 5ജി പതിപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓപ്പോ എന്‍കോ എയര്‍2 പ്രോ ടിഡബ്ല്യൂഎസ് ഇയര്‍ഫോണുകളും പുറത്തിറക്കി. ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്പന. ഏപ്രില്‍ 15 മുതല്‍ ഫോണിനായുള്ള ബുക്കിങ് ആരംഭിക്കും. രൂപകല്പനയും ക്യാമറ ഫീച്ചറുകളുമാണ് ഫോണിന്റെ മുഖ്യ ആകര്ഷണങ്ങള്. നിറങ്ങളിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുടെ ക്രമീകരണത്തിലും 4ജി, 5ജി പതിപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.
ഓപ്പോ എഫ്21 പ്രോയുടെ 4ജി പതിപ്പിന് 22,999 രൂപയാണ് വില. 5ജിയ്ക്ക് 26999 രൂപയും. 8ജിബി റാം ഓപ്ഷന്റെ വിലയാണിത്. ഏപ്രില്‍ 15 മുതല്‍ ഓപ്പോ എഫ്21 പ്രോ 4ജി പതിപ്പ് ബുക്ക് ചെയ്യാം. ഏപ്രില്‍ 21 മുതലാണ് 5ജി ഫോണ്‍ ബുക്ക് ചെയ്യാനാവുക. എന്‍കോ എയര്‍2 പ്രോ ടിഡബ്ല്യുഎസ് ഇയര്‍ഫോണിന് 3499 രൂപയാണ് വില.

6.43 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് അമോലെഡ് (2400x1080) ഡിസ്പ്ലേയാണ് ഓപ്പോ എഫ്21 പ്രോ 5ജിയുടേത്. 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീന്‍ ആണിതിന്. അതേസമയം 4ജി പതിപ്പിന് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്.
ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഓപ്പോ എഫ്21 പ്രോയുടേത്. ഇതില്‍ 64 എംപി (എഫ്/1.7) പ്രധാന ക്യാമറ, 2 എംപി മോണോക്രോം ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയാണുള്ക്കൊള്ളുന്നത്. 16 എംപിയാണ് സെല്‍ഫി ക്യാമറ.

4500 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് സൂപ്പര്‍വൂക് ചാര്‍ജിങ് സൗകര്യമുണ്ട്. റിവേഴ്സ് ചാര്ജിങൂം പിന്തുണയ്ക്കും. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുമുണ്ട്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 12 ആണിതില്‍.
സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളാണ് ഓപ്പോ എഫ്21 പ്രോ 4ജി പതിപ്പനുള്ളത്. അതേസമയം റെയിന്‍ബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളാണ് 5ജി പതിപ്പില്‍. 173 ഗ്രാം ആണ് ഫോണിന് ഭാരം.
Content Highlights: oppo f21 pro 5g launched in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..