ഏപ്രിലില്‍ ഓപ്പോ അവതരിപ്പിച്ച പുതിയ ഫോണുകളിലൊന്നാണ് ഓപ്പോ എഫ് 19. 20,000 രൂപയ്ക്ക് താഴെ വിലയില്‍ വിപണിയിലുള്ള ഫോണുകളിലൊന്ന്. 48 എംപി പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ ക്യാമറ,  16 എംപി സെല്‍ഫി ക്യാമറ, പഞ്ച് ഹോള്‍ ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് തുടങ്ങിയ ആകര്‍ഷകമായ ഫീച്ചറുകളാണ് ഈ ഫോണിന്റെ സവിശേഷതകള്‍. ഫോണിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയാം.