ഗോള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ എഫ്19 പ്രോ പ്ലസ് 5ജിയും എഫ്19 പ്രോയും വിപണിയില്‍ അവതരിപ്പിച്ചു. ഒപ്പോയുടെ എഫ് ശ്രേണിയിലുള്ള ഫോണുകള്‍ക്ക് സമാനമായി സ്‌റ്റൈലും സാങ്കേതിക മികവും ഉള്‍ക്കൊണ്ടാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. ട്രെന്റ് സെറ്റിങ്ങ് ലുക്കാണ് എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ ഫോണുകളുടെ പ്രത്യേകതയെന്നാണ് നിര്‍മാതാക്കളായ ഒപ്പോ അവകാശപ്പെടുന്നത്. 

എ.ഐ. ഹൈലൈറ്റ് പോര്‍ട്ടറൈറ്റ് വീഡിയോ, സ്മാര്‍ട്ടി 5ജി, 50 വാട്ട് ഫ്‌ളാഷ് ചാര്‍ജിങ്ങ്, സിസ്റ്റം പെര്‍ഫോമെന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയ സംവിധാനങ്ങളും ഈ ഫോണുകളില്‍ ഇടംനേടിയിട്ടുണ്ട്. ഇതില്‍ തന്നെ എഫ്19 പ്രോ 5ജി മോഡലില്‍ സാധാരണ ഇടത്തരം സ്മാര്‍ട്ട് ഫോണില്‍ പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. എഫ്19 പ്രോ പ്ലസ് 5ജിക്ക് 25,990 രൂപയും എഫ്19 പ്രോ (8+128GB) 21,490 രൂപയും (8+256) 23,490 രൂപയുമാണ് വില.

ഒപ്പോ എഫ്19 പ്രോ പ്ലസ് സ്‌പേസ് സില്‍വര്‍, ഫ്‌ളൂയിഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. എട്ട് ജി.ബി. റാമും 128 ജി.ബി. സ്റ്റോറേജുമാണ് ഈ ഫോണില്‍ ഒരുക്കിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള പ്രധാന റീടെയ്ല്‍ ഷോപ്പുകളിലും ആമസോണിലുമാണ് ഇത് വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്. എഫ്19 പ്രോ പ്രധാന റീട്ടെയ്ല്‍ ഷോപ്പുകള്‍ക്ക് പുറമെ, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.

Oppo

അല്‍ട്രോ തിന്‍ ഡിസൈനിലാണ് ഈ ഫോണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 7.8, 73.4, 160.1 എം.എം. എന്നിങ്ങനെയാണ് ഈ ഫോണിന്റെ അളവുകള്‍. 173 ഗ്രാമാണ് ഭാരം. പിന്നിലെ സിംഗിള്‍ പീസ് ക്വാഡ് ക്യാമറ ഗൊറില്ല ഗ്ലാസ് ഉപയോഗിച്ച് കവര്‍ ചെയ്തിട്ടുണ്ട്. 90.8 ശതമാനമാണ് സ്‌ക്രീന്‍-ബോഡി അനുപാതം. എഫ്. എച്ച്.ഡിയിലുള്ള വീഡിയോകള്‍ക്കും ഗെയിമുകള്‍ക്കും മികച്ച ക്ലാരിറ്റി ഒരുക്കുന്ന ഡിസ്‌പ്ലേയാണ് ഈ ഫോണുകളിലുള്ളത്. 

4310 എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണുകളിലുള്ളത്. 50 വാട്ട് ഫ്‌ളാഷ് ചാര്‍ജ് സാങ്കേതികവിദ്യയും ഇതിലെ ഹൈലൈറ്റാണ്. അഞ്ച് മിനിറ്റ് ചാര്‍ജിങ്ങില്‍ അഞ്ച് മണിക്കൂര്‍ ടോക്ക് ടൈമും 3.5 മണിക്കൂര്‍ വീഡിയോയും പ്ലേയും, 1.5 മണിക്കൂര്‍ ഇന്‍സ്റ്റഗ്രാം ഉപയോഗവും ലഭ്യമാകും. കാര്യക്ഷമമായ കളര്‍ ഒ.എസ്. 11.1-ലാണ് ഒപ്പോ എഫ്19 പ്രോ പ്ലസ് 5ജി പ്രവര്‍ത്തിക്കുന്നത്. മീഡിയാ ടെക്ക് ഡൈമന്‍സിറ്റി 800 യു പ്രോസസറാണ് ഈ ഫോണുകളുടെ കരുത്ത്.

Content Highlights: OPPO F19 Pro Series: the videography expert of 2021 to go on sale starting 17th March