
-
ഓപ്പോ എഫ് 15 സ്മാര്‍ട്ഫോണ്‍ ഇന്ത്യയിലെത്തി. 19,990 രൂപയാണ് വില. വലിയ അമോലെഡ് ഡിസ്പ്ലേ, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 20 വാട്ട് വൂക് 3.0 അതിവേഗ ചാര്‍ജിങ് സംവിധാനം, 48 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറ എന്നിവയാണ് എഫ് 15 സ്മാര്‍ട്ഫോണിന്റെ പ്രധാന സവിശേഷത.
6.4 ഇഞ്ച് അമോലെഡ് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഓപ്പോ എഫ്15-നുള്ളത്. ഡിസ്പ്ലേയ്ക്ക് മുകളിലുള്ള ചെറിയ നോച്ചിലാണ് സെല്‍ഫി ക്യാമറ നല്‍കിയിട്ടുള്ളത്. ഫെയ്സ് അണ്‍ലോക്ക് സൗകര്യവും ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന് നല്കിയിരിക്കുന്നു.
മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസറിനെ ആശ്രയിച്ചാണ് ഓപ്പോ എഫ്15-ന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഓപ്പോ എഫ് 11 പ്രോയില്‍ ഉപയോഗിച്ച അതേ ചിപ്പ് ആണിത്. എട്ട് ജിബി റാം പിന്തുണയില്‍ 128 ജിബി റാം ഫോണിനുണ്ട്.
ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6.1 ആണ് ഫോണില്‍. ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഓപ്പോ പുറത്തുവിട്ടിട്ടില്ല.
48 എംപി പ്രധാന ക്യാമറ, എട്ട് എംപി വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് എംപി ഡെപ്ത് ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ സെന്‍സറുകളാണ് ഫോണിലെ ക്വാഡ് ക്യാമറ സംവിധാനത്തിലുള്ളത്. 4000 എംഎഎച്ച് ബാറ്ററിയ്ക്ക് 20 ലാട്ട് വൂക് 3.0 ചാര്‍ജിങ് സംവിധാനമുണ്ട്.
Content Highlights: oppo f 15 launched in india with 48MP quad camera, 20W fast charging
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..