50 എംപി ക്യാമറ, 33 വാട്ട് ചാര്‍ജിങ്; ഓപ്പോ എ78 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍


Photo: Samsung

പ്പോ എ78 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എയര്‍ടെല്‍, ജിയോ, ഉള്‍പ്പടെയുള്ള 5ജി നെറ്റ് വര്‍ക്കുകള്‍ ഫോണ്‍ പിന്തുണയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കി. മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 700 പ്രൊസസര്‍ ചിപ്പാണിതില്‍. ഡ്യുവല്‍ ക്യാമറയുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയില്‍ ഷവോമി പുതിയതായി അവതരിപ്പിച്ച റെഡ്മി നോട്ട് 12 5ജിയ്ക്ക് ഒരു എതിരാളിയായിരിക്കും ഓപ്പോ എ78 5ജി.

കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.

18,999 രൂപയാണ് ഓപ്പോ എ78 5ജിയ്ക്ക്. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് സൗകര്യങ്ങളുണ്ട്. ജനുവരി 18 മുതലാണ് വില്‍പന ആരംഭിക്കുക.

റെഡ്മി നോട്ട് 12 5ജിയുടെ നാല് ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 17999 രൂപയാണ് വില. ഇതിന്റെ ടോപ്പ് വേരിയന്റായ ആറ് ജിബി റാം, 128 ജിബി പതിപ്പിന് 19,999 രൂപയാണ് വില. അതായത് ആറ് ജിബി റാം പതിപ്പിന് ഓപ്പോ എ78 5ജിയ്ക്കാണ് വില കുറവ്.

ഫോണിന്റെ 6.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയാണിത്.

എട്ട് ജിബി റാം ഇന്റേണല്‍ മെമ്മറിയില്‍ നിന്ന് അധികമായെടുത്ത് വര്‍ധിപ്പിക്കാവുന്നതാണ്. 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജിന് പുറമെ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട് സൗകര്യവുമുണ്ട്.

50 എംപി പ്രൈമറി ക്യാമറ, രണ്ട് എംപി ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനമാണിതില്‍.

സെല്‍ഫിയ്ക്കായി എട്ട് എംപി ക്യാമറ നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 13 ആണിതില്‍.

സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സ്പീക്കറുകള്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിനുണ്ട്. 33 വാട്ട് ചാര്‍ജിങ് ടൈപ്പ്‌സി ചാര്‍ജിങ് കേബിളും അഡാപ്റ്ററും ഫോണിനൊപ്പം ലഭിക്കും.

Content Highlights: Oppo A78 5G with 50MP camera and 33W charging launched in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented