ഓപ്പോ എ17 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു


Photo: Oppo

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയുടെ എ17 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് നിറങ്ങളില്‍ വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയോടുകൂടിയാണ് ഈ എ-സീരീസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. മീഡിയാ ടെക്ക് ഹീലിയോ ജി35 പ്രൊസസര്‍ ചിപ്പില്‍ നാല് ജിബി റാം ഉണ്ട്. ഓപ്പോ എ17 നില്‍ എഐ പിന്തുണയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയുണ്ട്. 50 എംപി പ്രധാന ക്യാമറ സെന്‍സറും 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട് 5000 എംഎഎച്ച് ആണ് ബാറ്ററി. അടുത്തിടെ മലേഷ്യയിലും ഫോണ്‍ അവതരിപ്പിച്ചിരുന്നു.

ഓപ്പോ എ17 സ്മാര്‍ട്‌ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 12499 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, സണ്‍ലൈറ്റ് ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. ഓപ്പോ സ്‌റ്റോറില്‍ നിന്നും പ്രധാനപ്പെട്ട റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങാം.



സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 12.1.1 ആണ് ഓപ്പോ എ17 ഫോണിലുള്ളത്. 720 x 1612 പിക്‌സല്‍ 6.56 ഇഞ്ച് എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിന്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്.

മീഡിയാ ടെക്ക് ഹീലിയോ ജി35 പ്രൊസസര്‍ ചിപ്പില്‍ നാല് ജിബി റാം ലഭ്യമാണ്. ഫോണിന്റെ സ്‌റ്റോറേജ് 8 ജിബി വരെ റാം ആയി ഉപയോഗിക്കാനാവും.

50 എംപി പ്രധാന ക്യാമറയും രണ്ട് എംപി ഡെപ്ത് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനമാണിതില്‍. സെല്‍ഫിയ്ക്ക് വേണ്ടി അഞ്ച് എംപി ക്യാമറയാണുള്ളത്.

64 ജിബി സ്റ്റോറേജിനൊപ്പം ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഫിംഗര്‍ പ്രിന്റ് സെന്‍സറും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവുമുണ്ട്.

5000 എംഎഎച്ച് ബാറ്ററിയോടെ വരുന്ന ഫോണില്‍ ഐപിഎക്‌സ് 4 റേറ്റിങ് ഉള്ള വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്.

Content Highlights: oppo a17 smartphone launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented