-
നൂതനമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനികളില്‍ ഒന്നാണ് വണ്‍ പ്ലസ്. ഇപ്പോഴിതാ ഒരു കണ്‍സപ്റ്റ് ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. വണ്‍പ്ലസ് കണ്‍സപ്റ്റ് വണ്‍ എന്നാണ് ഫോണിനെ വിളിക്കുന്നത്. ക്യാമറയെ മറച്ചുവെക്കുകയും ക്യാമറ ആപ്പ് തുറക്കുമ്പോള്‍ മാത്രം പ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഇലക്ട്രോ ക്രോമിക് ഗ്ലാസ് ആണ് ഈ ഫോണിന്റെ സവിശേഷത.
നിറം മാറാന്‍ കഴിവുണ്ട് ഇലക്ട്രോക്രോമിക് ഗ്ലാസുകള്‍ക്ക്. നേരത്തെ ബോയിങ് വിമാനങ്ങളുടെ വിന്‍ഡോയില്‍ ഈ ഗ്ലാസുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നു. നിറം മാറാന്‍ സാധിക്കുന്ന ഇലക്ട്രോ ക്രോമിക് ഗ്ലാസുകളുടെ സാധ്യതയാണ് വണ്‍ പ്ലസ് കണ്‍സപ്റ്റ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസിന്റെ നിറം മാറുന്ന വേഗത ഒരു സെക്കന്‍ഡില്‍ താഴെയാക്കി കുറയ്ക്കാന്‍ ഒരു പാട് പ്രയത്നിക്കേണ്ടി വന്നുവെന്ന് വണ്‍പ്ലസ് സിഇഒ പെറ്റ് ലാവു പറഞ്ഞു.
ഒരു ഗ്ലാസ് പ്രൊട്ടക്ടര്‍ ഫിലിമിന്റെ കനമാണ് ഈ ഗ്ലാസ് പാളിയ്ക്കുള്ളത്. ഏകദേശം 0.35 മില്ലിമീറ്റര്‍.
ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഒരു ഫില്‍റ്റര്‍ നല്‍കുന്നതിന് ടിന്റഡ് ഗ്ലാസ് ഉപയോഗിക്കാനും വണ്‍പ്ലസ് ശ്രമിച്ചുവരികയാണ്. ഇതുവഴി ഫോണില്‍ ബില്‍റ്റ് ഇന്‍ ആയി ഒരു പോളറൈസിങ് ഫില്‍റ്റര്‍ ലഭിക്കും. ഇതുവഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഷാര്‍പ്പ് ആയതും വിശദവുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
മക് ലാരെന്‍ കാര്‍ ബ്രാന്റിങ്ങുമായാണ് കണ്‍സപ്റ്റ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മക് ലാരന് 720 എസ് സ്പൈഡര്‍ സ്പോര്‍ട്സ് കാറുകളിലും നിറം മാറുന്ന ഗ്ലാസ് റൂഫ് ആണുള്ളത്.
കണ്‍സപ്റ്റ് ഫോണിലെ മറ്റ് ഫീച്ചറുകള്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മക് ലാരന് എഡിഷനിലെ അതേ ഫീച്ചറുകള്‍ക്ക് സമാനമാണ്.
Content Highlights: Oneplus showcases Concept One phone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..