പുതിയ നിറങ്ങളില്‍ സ്വന്തം സ്മാര്‍ട്ഫോണുകളുടെ പതിപ്പുകളിറക്കുന്ന പതിവ് വണ്‍പ്ലസ് വീണ്ടും ആവര്‍ത്തിക്കുന്നു. വണ്‍പ്ലസ് 6 ന്റെ ഡാര്‍ക്ക് റെഡ് പതിപ്പ് പുറത്തിറക്കി. ചുവപ്പ് നിറത്തിലുള്ള ബാക്ക് ആണ് വണ്‍പ്ലസ് 6 റെഡ് എഡിഷനിലുള്ളത്. എട്ട് ജിബി റാം ശേഷിയും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള സ്മാര്‍ട്ഫോണ്‍ പതിപ്പാണ് വണ്‍പ്ലസ് 6 റെഡ് എഡിഷന്. 39,999 രൂപയാണ് ഇതിന്റെ വില. ജൂലായ് 16 മുതല്‍ ഫോണ്‍ വില്പനയ്ക്കെത്തും.
മേയിലാണ് വണ്‍പ്ലസ് 6 സ്മാര്‍ട്ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. മിഡ്നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ വിപണിയിലുള്ളത്.
സവിശേഷതകള്‍
19:9 അനുപാതത്തില്‍ 2,258 x 1080 പിക്സലിന്റെ 6.58 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് വണ്‍പ്ലസ് 6ന്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍, എഫ് 1.7 അപ്പേര്‍ച്ചര്‍ സൗകര്യങ്ങളുള്ള 16 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 519 സെന്‍സറും എഫ് 1.7 അപ്പേര്‍ച്ചറുള്ള 20 മെഗാപിക്സല്‍ ഐഎംഎക്സ് 376 കെ സെന്‍സറുമാണ് വണ്‍പ്ലസ് 6 ന്റെ പിന്‍ഭാഗത്തുള്ളത്.
കുത്തനെ സ്ഥാപിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറയില്‍ ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷുണ്ട്. 240 എഫ്പിഎസില്‍ 1080 പിക്സല്‍ റസലൂഷനിലും 480 എഫ്പിഎസില്‍ 720 പിക്സല്‍ റസലൂഷനിലും സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ ഈ ഫോണില്‍ സാധിക്കും. 4കെ/1080 റസലൂഷനുകളില്‍ 30/60 എഫ്പിഎസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിക്കും.
16 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 371 സെന്‍സര്‍ ആണ് സെല്‍ഫി ക്യാമറയില്‍ ഉപയോഗിച്ചിട്ടുള്ളത്. എഫ് 2.0 ആണ് ഇതിന്റെ അപ്പേര്‍ച്ചര്‍. റെയര്‍ ക്യാമറയിലും സെല്‍ഫി ക്യാമറയിലും പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
അടുത്തിടെ പുറത്തിറങ്ങിയ ചില സ്മാര്‍ട്ഫോണുകളില്‍ ഉള്ളത് പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ഡെപ്ത് ഓഫ് ഫീല്‍ഡ് സൗകര്യവും ക്യാമറയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 3300 mAh ബാറ്ററിയാണ് ഫോണിലുണ്ടാവുക. ഡ്യുവല്‍ സിം സൗകര്യമുള്ളഫോണില് ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഓഎസ് ആണ് ഉണ്ടാവുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..