ണ്‍പ്ലസിന്റെ നോര്‍ഡ് 2 പാക്-മാന്‍ ലിമിറ്റഡ് എഡിഷന്‍ താമസിയാതെ ഇന്ത്യയിലെത്തിയേക്കും. പുതിയ ഫോണ്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കമ്പനിയുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ഫോണിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. 

ഫോണിന്റെ ചിത്രമോ ഫോണ്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട നേരിട്ടുള്ള മറ്റെന്തെങ്കിലും വിവരങ്ങളോ അല്ല കമ്പനി പങ്കുവെച്ചത്. പാക് മാന്‍ ഗെയിമിന്റെ ഒരു ചിത്രമാണ്. 

സ്‌പെഷ്യല്‍ എഡിഷന്‍ ഫോണുകള്‍ ചെയ്യുന്നത് പോലെ യഥാര്‍ത്ഥ പതിപ്പില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേക ഫീച്ചറുകളിലും ഡിസൈനിലുമാവും വണ്‍പ്ലസ് നോര്‍ഡ് 2 പാക്-മാന്‍ എഡിഷന്‍ എത്തുക. വണ്‍പ്ലസ് നോര്‍ഡിന്റെ പിന്‍ഗാമിയാണ് വണ്‍പ്ലസ് നോര്‍ഡ് 2. ഫോണില്‍ ഒരു സ്‌നാപ്ഡ്രാഗണ്‍ ചിപ്പ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വണ്‍പ്ലസ് ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലും ഇന്‍സ്റ്റാഗ്രാമിലും പാക്-മാന്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'ഉടന്‍ വരുന്നു' എന്ന കുറിപ്പും നല്‍കിയിട്ടുണ്ട്. പരസ് ഗുഗ്ലാനി എന്ന ടിപ്പ്സ്റ്റര്‍ പറയുന്നത് ഫോണില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി പ്രൊസസര്‍ ആയിരിക്കുമെന്നാണ്. വണ്‍പ്ലസ് നോര്‍ഡ് 2 ല്‍ മീഡിയാടെക് ഡൈമെന്‍സിറഅറി 1200 ചിപ്പ്‌സെറ്റാണുള്ളത്. എന്തായാലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 

ഈ വര്‍ഷം ജൂലായിലാണ് വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്. മീഡിയാ ടെക്ക് പ്രൊസസറിലുള്ള കമ്പനിയുടെ ആദ്യ ഫോണ്‍ ആണിത്. 6.43 ഇഞ്ച് ഫുള്‍എച്ച്ഡി ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 50 എംപി സോണി ഐഎംഎക്‌സ്766 പ്രധാന സെന്‍സര്‍, 4500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററി, വാര്‍പ്പ് ചാര്‍ജ് 65 തുടങ്ങിയ സൗകര്യങ്ങള്‍ ഫോണിലുണ്ട്. ആറ് ജിബിറാം. 128 ജിബി സ്റ്റോറേജ് പതിപ്പിന് 27999 രൂപയാണ് വില. പാക്-മാന്‍ എഡിഷന്റെ വില ഇതിലും കുടുതലാവാം. 

Content Highlights: Oneplus nord 2 pac man edition debut soon in india