Photo: Gettyimages
കളര്‍ ഓഎസും ഓക്സിജന്‍ ഓഎസും ലയിപ്പിച്ച് ഏകീകൃത ഓഎസ് ഉപയോഗിക്കാനുള്ള പദ്ധതി തങ്ങള്‍ ഉപേക്ഷിച്ചെന്ന് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ്. കമ്പനി മേഘാവി പീറ്റ് ലാവു ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
2021 സെപ്റ്റംബറിലാണ് കളര്‍ ഓഎസും ഓക്സിജന്‍ ഓഎസും സംയോജിപ്പിക്കുകയാണെന്ന് വണ്‍പ്ലസ് പ്രഖ്യാപിച്ചത്. ഇതുവഴി ഓപ്പോ ഫോണുകളിലും, വണ്‍പ്ലസ് ഫോണുകളിലും ഒരേ കസ്റ്റം യൂസര്‍ ഇന്റര്‍ഫെയ്സ് തന്നെ ലഭിക്കും.
എന്നാല്‍ രണ്ട് യൂസര്‍ ഇന്റര്ഫേയ്സുകളും ഒരേ കോഡ്ബേസില്‍ തന്നെ വികസിപ്പിക്കുമെന്നും പക്ഷെ അവ സ്വതന്ത്രമായി തന്നെ നിലനില്‍ക്കുമെന്നുമാണ് കമ്പനി ഇപ്പോള്‍ വ്യക്കമാക്കിയിരിക്കുന്നത്.
ഏകീകൃത ഓഎസ് പ്രഖ്യാപിച്ചതിന് ശേഷം 2022 ല്‍ വണ്‍പ്ലസ് പുറത്തിറക്കുന്ന ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണില്‍ പുതിയ ഓഎസ് ആയിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് സംഭവിച്ചില്ല.
ഓക്സിജന്‍ ഓഎസ് 13 വരുന്ന കാര്യം കമ്പനി പ്രഖ്യാപിച്ചുവെങ്കിലും എന്തെല്ലാം പുതിയ സൗകര്യങ്ങളാണ് ഈ യൂഐയില് ഉള്ളത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
വര്‍ഷങ്ങളായി വണ്‍പ്ലസ് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കൂടുതല്‍ സുഗമമായ അനുഭവം നല്‍കും വിധമുള്ള അപ്ഡേറ്റുകളായിരിക്കും വണ്‍പ്ലസ് 13 ല്‍ ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കുന്നു.
അതേസമയം വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ് സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 10 പ്രോയ്ക്ക് ചൈനയില്‍ മികച്ച അഭിപ്രായമാണുള്ളതെന്ന് പീറ്റ് ലാവു പറഞ്ഞു. ഇത് ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയിപ്പോള്‍. ഫോണ്‍ എപ്പോള്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും മാര്‍ച്ചില്‍ തന്നെ അതുണ്ടാവുമെന്ന സൂചന കമ്പനി നല്‍കുന്നുണ്ട്.
Content Highlights: Oneplus, Unified OS, Oppo phones, Color OS, Oxygen OS
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..