Representational image | Photo: Oneplus
അടുത്ത രണ്ട് മാസത്തിനുള്ളില്‍ വണ്‍ പ്ലസ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയേക്കും. ഈ വര്‍ഷം ആദ്യം കമ്പനി ഫോണിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. വണ്‍പ്ലസ് ഫോള്‍ഡ് എന്ന പേരില്‍ ഓഗസ്റ്റില്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തയാഴ്ച ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചതിനിടയിലാണ് വണ്‍ പ്ലസ് ഫോള്‍ഡ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. സാംസങും ഗാലക്‌സി സെഡ് ഫോള്‍ഡ് 5 ജൂലായില്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് മത്സരം കനക്കുന്നതിന്റെ ലക്ഷണമാണ് കാണുന്നത്.
ഫെബ്രുവരിയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് വണ്‍പ്ലസ് ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ സംബന്ധിച്ച സൂചന നല്‍കിയത്. തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അതിവേഗമുള്ളതും സുഗമമായതുമായ അനുഭവം നല്‍കുമെന്ന് വണ്‍ പ്ലസ് സിഒഒയും പ്രസിഡന്റുമായ കിന്റര്‍ ലിയു ഫെബ്രുവരിയില്‍ പറഞ്ഞു.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍2 പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും വണ്‍ പ്ലസിന്റേത് എന്നാണ് കരുതുന്നത്. 5 ജി, വയര്‍ലെസ് ചാര്‍ജിങ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് പോലുള്ള സൗകര്യങ്ങളും ഫോണിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: oneplus fold this year
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..