വണ്‍പ്ലസ് 9RT, ബഡ്‌സ് Z2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വിലയും മറ്റ് വിവരങ്ങളും അറിയാം


ഗെയിമിങിന് അനുയോജ്യമാവും വിധം മികച്ച പ്രവര്‍ത്തനക്ഷമതയാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Photo: Oneplus

ണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്‌ഫോൺ, ബഡ്‌സ് സെഡ് 2 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 42,999 രൂപയാണ് വണ്‍പ്ലസ് 9 ആര്‍ടിയുടെ വില. 4,999 രൂപയാണ് ബഡ്‌സ് സെഡ് 2-ന്റെ വില.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറിന്റെ പിന്‍ബലത്തില്‍ 2 ജിബി വരെയുള്ള എല്‍പിഡിഡിആര്‍5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്‌റ്റോറേജും ഫോണിനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ്‌റേറ്റുള്ള ഫുള്‍എച്ച്ഡിപ്ലസ് ആള്‍ ആക്ഷന്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ ആണിതിന്. 600 ഹെര്‍ട്‌സ് ടച്ച് റെസ്‌പോണ്‍സ് റേറ്റും ഇതിനുണ്ട്. .

ഗെയിമിങിന് അനുയോജ്യമാവും വിധം മികച്ച പ്രവര്‍ത്തനക്ഷമതയാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് 766 പ്രധാന സെന്‍സര്‍ ആയി നല്‍കിയിരിക്കുന്നു. ഒഐഎസ്, നൈറ്റ് സ്‌കേപ്പ് മോഡ് സംവിധാനങ്ങളും ഇതിലുണ്ട്.

29 മിനിറ്റുകൊണ്ട് ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന റാപ്പ് ചാര്‍ജ് സാങ്കേതികവിദ്യയും ഇതില്‍ നല്‍കിയിരിക്കുന്നു. ശക്തിയേറിയ വൈഫൈ ആന്റിനയാണ് ഇതിനെന്നും കമ്പനി പറയുന്നു.

വണ്‍പ്ലസ് ബഡ്‌സ് സെഡ് 2

11 എംഎം ബാസ്സ് ട്യൂണ്‍ഡ് ഡൈനാമിക് ഡ്രൈവറുകളാണിതിന്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമുണ്ട്. 40 ഡെസിബല്‍ ആക്റ്റീവ് നോയ്‌സ് കാന്‍സലേഷനാണിതിന്. 38 മണിക്കൂര്‍ ബാറ്ററി ലൈഫ് ഇതിന് വാഗ്ദാനം ചെയ്യുന്നു. ഐപി55 വാട്ടര്‍ സ്വെറ്റ് റെസിസ്റ്റന്‍സും ബഡ്‌സിനുണ്ട്.

Content Highlights: oneplus 9rt buds z2 launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented