വണ്‍പ്ലസ് 6 ഇന്ത്യയില്‍ അവതരിപ്പിച്ചു; 34,999 രൂപയില്‍ വില തുടങ്ങുന്നു, മറ്റു വിവരങ്ങള്‍...


മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വണ്‍ പ്ലസ് 6 സ്മാര്‍ട്‌ഫോണ്‍ ആദ്യം വിപണിയിലെത്തുക.

ണ്‍പ്ലസ് 6 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. വണ്‍പ്ലസ് 5, 5 ടി സ്മാര്‍ട്‌ഫോണുകളുടെ പിന്‍ഗാമിയായ വണ്‍പ്ലസ് 6 ന്റെ വില തുടങ്ങുന്നത് 34999 രൂപ മുതലാണ്. മുന്‍ മോഡലുകളില്‍ നിന്നും ചെറിയ ചില മാറ്റങ്ങളുമായാണ് പുതിയ സ്മാര്‍ട്‌ഫോണ്‍ കമ്പനി അവതരിപ്പിച്ചിരുന്നത്. ഗ്ലാസ് ബാക്കും ആപ്പിള്‍ ഐഫോണ്‍ ടെന്‍ മാതൃകയിലുള്ള നോച്ച് ഡിസ്‌പ്ലേയുമാണ് പ്രധാന മാറ്റങ്ങളില്‍ ചിലത്.

മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വണ്‍ പ്ലസ് 6 സ്മാര്‍ട്‌ഫോണ്‍ ആദ്യം വിപണിയിലെത്തുക. വെള്ള നിറത്തിലുള്ള പതിപ്പ് ജൂണില്‍ വിപണിയിലെത്തും. 34,999 രൂപയിലാണ് വണ്‍പ്ലസ് 6 ന്റെ വില തുടങ്ങുന്നത്. ആറ് ജിബി റാം, 64 ജിബി സറ്റോറേജ് പതിപ്പിനാണ് ഈ വില.

അതേസമയം വണ്‍പ്ലസ് 6 ന്റെ എട്ട് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയുമാണ് വില. വണ്‍പ്ലസ് 6 ന്റെ 256 ജിബി സ്റ്റോറേജ് പതിപ്പിന്റെ വിലയെത്രയാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എട്ട് ജിബി റാം 256 ജിബി സ്‌റ്റേറേജ് എന്നിവയുള്ള ഫോണിന്റെ അവഞ്ചേഴ്‌സ് എഡിഷന് ഇന്ത്യയില്‍ 44,999 രൂപയാണ് വില. മേയ് 29 മുതല്‍ ഈ പതിപ്പ് വിപണിയിലെത്തും.

വണ്‍പ്ലസിന്റെ ബുള്ളറ്റ് വയര്‍ലെസ് ഹെഡ്‌ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 3,999 രൂപയാണ് ഇതിന് വില. ജൂണ്‍ അഞ്ച് മുതലാണ് ഹെഡ്‌സെറ്റ് വിപണിയിലെത്തുക. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് മേയ് 21 മുതല്‍ ഫോണുകള്‍ ലഭ്യമാവും. മേയ് 22 മുതല്‍ തന്നെ എല്ലാവര്‍ക്കും വേണ്ടിയുള്ള വില്‍പന ആരംഭിക്കും.

സവിശേഷതകള്‍

19:9 അനുപാതത്തില്‍ 2,258 x 1080 പിക്‌സലിന്റെ 6.58 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 6ന്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍, എഫ് 1.7 അപ്പേര്‍ച്ചര്‍ സൗകര്യങ്ങളുള്ള 16 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 519 സെന്‍സറും എഫ് 1.7 അപ്പേര്‍ച്ചറുള്ള 20 മെഗാപിക്‌സല്‍ ഐഎംഎക്‌സ് 376 കെ സെന്‍സറുമാണ് വണ്‍പ്ലസ് 6 ന്റെ പിന്‍ഭാഗത്തുള്ളത്.

കുത്തനെ സ്ഥാപിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറയില്‍ ഡ്യുവല്‍ എല്‍ഇഡി ഫ്‌ലാഷുണ്ട്. 240 എഫ്പിഎസില്‍ 1080 പിക്‌സല്‍ റസലൂഷനിലും 480 എഫ്പിഎസില്‍ 720 പിക്‌സല്‍ റസലൂഷനിലും സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ ഈ ഫോണില്‍ സാധിക്കും. 4കെ/1080 റസലൂഷനുകളില്‍ 30/60 എഫ്പിഎസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിക്കും.

16 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 371 സെന്‍സര്‍ ആണ് സെല്‍ഫി ക്യാമറയില്‍ ഉപയോഗിച്ചിട്ടുള്ളത്. എഫ് 2.0 ആണ് ഇതിന്റെ അപ്പേര്‍ച്ചര്‍. റെയര്‍ ക്യാമറയിലും സെല്‍ഫി ക്യാമറയിലും പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

അടുത്തിടെ പുറത്തിറങ്ങിയ ചില സ്മാര്‍ട്‌ഫോണുകളില്‍ ഉള്ളത് പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ഡെപ്ത് ഓഫ് ഫീല്‍ഡ് സൗകര്യവും ക്യാമറയില്‍ ഉപയോഗിച്ചിട്ടുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 3300 mAh ബാറ്ററിയാണ് ഫോണിലുണ്ടാവുക. ഡ്യുവല്‍ സിം സൗകര്യമുള്ളഫോണില്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഓഎസ് ആണ് ഉണ്ടാവുക.

ഓഫറുകളും വിലക്കുറവും

എസ്ബിഐ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. വില്‍പനയാരംഭിച്ച ആദ്യ ആഴ്ചയിലാണ് ഈ ആനുകൂല്യം ലഭിക്കുക. ആദ്യ മൂന്ന് മാസം എല്ലാ പ്രധാന ബാങ്കുകള്‍ വഴിയും നോ കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാവും. കൂടാതെ, വണ്‍ പ്ലസ് 6 ഉപയോക്താക്കള്‍ക്ക് സെര്‍വിഫൈയുടെ ഒരു വര്‍ഷത്തെ ആക്‌സിഡന്റല്‍ ഡാമേജ് ഇന്‍ഷുറന്‍സ് ലഭ്യമാവും.

വണ്‍പ്ലസ് 6 സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്ന ഐഡിയ ഉപയോക്താക്കള്‍ക്ക് 2000 രൂപ കാഷ്ബാക്ക് ആയും ഉപകരണ ഇന്‍ഷുറന്‍സും ലഭിക്കും. 250 രൂപയുടെ ആമസോണ്‍ പ്രൈം വീഡിയോ ഗിഫ്റ്റ് കാര്‍ഡും അതുപോലെ ആമസോണ്‍ കൈന്റില്‍ വഴി ഈ ബുക്‌സ് വാങ്ങുന്നവര്‍ക്ക് 500 രൂപ വിലക്കിഴിവും ലഭിക്കും. ഇതിനെല്ലാം പുറമെ ക്ലിയര്‍ട്രിപ്പ് മുഖേന ഹോട്ടലുകളും വിമാന ടിക്കറ്റും ബുക്ക് ചെയ്യുന്നവര്‍ക്ക് 25,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

Content Highlights: OnePlus 6 launched in India price of Rs 34,999

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented