കരുത്തുറ്റ ബാറ്ററിയും ട്രിപ്പിള്‍ ക്യാമറയും; വണ്‍പ്ലസ് 11 ഉടനെത്തും 


പ്രതീകാത്മക ചിത്രം | Photo: @stufflistings

സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് 11 5ജി ഉടന്‍ വിപണിയിലെത്തും. ജനുവരി ആദ്യവാരത്തോടെ ചൈനയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വണ്‍പ്ലസ് 11 ഫെബ്രുവരിയോടെയാകും ഇന്ത്യയിലെത്തുകയെന്നാണ് വിവരങ്ങള്‍.

വണ്‍പ്ലസ് 10 പ്രോ, 10T എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായി പുത്തന്‍ ഡിസൈനിലായിരിക്കും ഫോണ്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പിലായിരിക്കും ഫോണ്‍ എത്തുക.

50 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 48 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 32 മെഗാപിക്‌സലിന്റെ 2X ടെലിഫോട്ടോ ക്യാമറയും അടങ്ങുന്നതാകും ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കുന്നുണ്ട്.

6.7 ഇഞ്ചിന്റെ 120 Hz റീഫ്രഷ് റേറ്റോട് കൂടിയ അമോലെഡ് ഡിസ്‌പ്ലെയാകും ഫോണിലെന്നാണ് വിവരങ്ങള്‍. സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസറും 100W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5000 mAh ബാറ്ററിയുമായാകും വണ്‍പ്ലസ് 11 എത്തുക.

ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും 16 ജിബി + 512 ജിബി സ്റ്റോറേജ് വരെ പ്രതീക്ഷിക്കുന്നുണ്ട്. 50,000 മുതല്‍ 60,000 റേഞ്ചിലായിരിക്കും വിലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights: oneplus 11 will launch soon in india specs leaked online

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


chintha jerome

2 min

ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും; മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍

Jan 31, 2023

Most Commented