സ്റ്റൈലിഷ് ഡിസൈനില്‍ വണ്‍പ്ലസ് 11 5ജി, ബഡ്‌സ് പ്രോ 2 എന്നിവ ചൈനയില്‍; ഉടന്‍ ഇന്ത്യയിലെത്തും


വണ്‍പ്ലസ് 10 പ്രോ, 10T എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായി പുത്തന്‍ ഡിസൈനിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

വൺപ്ലസ് 11, ബഡ്‌സ് പ്രോ 2 | photo: oneplus

വണ്‍പ്ലസ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന വണ്‍പ്ലസ് 11 5ജി ചൈനയില്‍ പുറത്തിറക്കി. ഫോണിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് പ്രോ 2 വും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യ വാരത്തോടെ വണ്‍പ്ലസ് 11 5ജി ഇന്ത്യയിലെത്തുമെന്നാണ് വിവരങ്ങള്‍.

വണ്‍പ്ലസ് 10 പ്രോ, 10T എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായി പുത്തന്‍ ഡിസൈനിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറ യൂണിറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 48 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 32 മെഗാപിക്സലിന്റെ പോര്‍ട്രെയിറ്റ് സെന്‍സറും അടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്.

6.7 ഇഞ്ചിന്റെ 120 Hz റീഫ്രഷ് റേറ്റോട് കൂടിയ അമോലെഡ് ഡിസ്പ്ലെയാണ് നല്‍കിയിരിക്കുന്നത്. സ്നാപ്പ്ഡ്രാഗണ്‍ പ്രോസസറും 100W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5000 mAh ബാറ്ററിയുമായാണ് വണ്‍പ്ലസ് 11 എത്തിയിരിക്കുന്നത്.

ആക്ടീവ് നോയ്‌സ് കാന്‍സലേഷനോട് കൂടിയാണ് വണ്‍പ്ലസ് ബഡ്‌സ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 39 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

Content Highlights: oneplus 11 5g and buds pro 2 launched in china

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented