വണ്‍പ്ലസ് 10 ടി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി; ഒപ്പം പുതിയ ഓക്‌സിജന്‍ ഒഎസും


ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്പ്‌സെറ്റുമായി എത്തുന്ന ആദ്യ വണ്‍പ്ലസ് ഫോണ്‍ ആണിത്

Oneplus 10T 5G | Photo:Oneplus

ണ്‍പ്ലസ് 10ടി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്പ്‌സെറ്റുമായി എത്തുന്ന ആദ്യ വണ്‍പ്ലസ് ഫോണ്‍ ആണിത്. 16 ജിബി വരെ റാമും 150 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണ്‍ നല്‍കുന്നുണ്ട്.

ഫോണിനൊപ്പം കമ്പനിയുടെ ഓക്‌സിജന്‍ ഓഎസ് 13 ഉം പുറത്തിറക്കി. പക്ഷെ, വണ്‍പ്ലസ് 10ടിയില്‍ ഓക്‌സിജന്‍ ഓഎസ് 13 അല്ല ഉള്ളത്. പകരം ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഓഎസ് 12.1 ആണുണ്ടാവുക. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഫോണില്‍ ഓക്‌സിജന്‍ ഓഎസ് 13 അപ്‌ഡേറ്റ് എത്തുമെന്നാണ് കമ്പനി പറയുന്നത്. കൃത്യമായ സമയം വ്യക്തമാക്കിയിട്ടില്ല.

സവിശേഷതകള്‍

  • ഡിസ്‌പ്ലേ: 6.7 ഇഞ്ച് ഫ്‌ളൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 2412 x 1080 പിക്‌സല്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രഷ് റേറ്റും ഉണ്ട്.
  • പ്രൊസസര്‍/ സ്റ്റോറേജ്: ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ ചിപ്പ്‌സെറ്റ്, 12 ജിബി വരെ പരമാവധി റാം, 256 ജിബി വരെ സ്റ്റോറേജ്
  • ഓപ്പേറ്റിങ് സിസ്റ്റം; ആന്‍ഡ്രോയിഡ് 12 ഓഎസ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഓഎസ് 12.1. ഈ വര്‍ഷം അവസാനത്തോടെ ഓക്‌സിജന്‍ ഓഎസ് 13 എത്തും
  • ക്യാമറ: പിന്‍ഭാഗത്തെ ക്യാമറയില്‍ ട്രിപ്പിള്‍ ക്യാമറയാണുള്ളത്. ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി സോണി ഐഎംഎക്‌സ് പ്രധാന ക്യാമറയായി വരുന്നു. ഒപ്പം എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും രണ്ട് എംപി മാക്രോ ക്യാമറ എന്നിവയും ഉള്‍ക്കൊള്ളുന്നു. 16 എംപി ,സെന്‍സറാണ് സെല്‍ഫി ക്യാമറയിലുള്ളത്.
  • ബാറ്ററി: 4800 എംഎഎച്ച് ബാറ്ററിയാണിതിന്. 150 വാട്ട് സൂപ്പര്‍ വൂക്ക് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. വെറും 19 മിനിറ്റില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


വില

മൂണ്‍സ്റ്റോണ്‍ ബ്ലാക്ക്, ജേഡ് ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളുണ്ട്.

  • 8 ജിബി റാം + 128 ജിബി - 49,999
  • 12 ജിബി റാം + 256 ജിബി - 54999
  • 16 ജിബി റാം + 256 ജിബി - 55999

🛍️ ONEPLUS 10T 5G സ്മാർട്ഫോൺ 🛍️📱ആമസോണിൽ നിന്ന് വാങ്ങാൻ ക്ലിക്ക് ചെയ്യുക🔥


Content Highlights: OnePlus 10T 5G launched in india

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented