Photo:onleaks
വണ്‍പ്ലസ്10ടി 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഔദ്യോഗിക തീയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മൂന്നിനാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. സോഷ്യല്‍ മീഡിയയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കില്‍ വെച്ചാണ് അവതരണ പരിപാടി നടക്കുക. അതായത് ഇന്ത്യ ഉള്‍പടെ ആഗോള വിപണികളില്‍ ഫോണ്‍ അവതരിപ്പിക്കപ്പെടും. വൈകീട്ട് 7.30 മുതല്‍ പരിപാടി ലൈവായി കാണാം.
വണ്‍ പ്ലസ് പുറത്തിറക്കുന്ന പ്രീമിയം സ്മാര്‍ട്‌ഫോണുകളാണ് ഠ സീരീസില്‍ ഉള്‍പ്പെടാറുള്ളത്. ഇക്കാരണം കൊണ്ടുതന്നെ വണ്‍പ്ലസ് 10ടി യില്‍ ശ്രദ്ധേയമായ അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാം.
നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍. വണ്‍പ്ലസ് 10 ടി അഫോണുകളില്‍ ഹാസില്‍ ബ്ലാഡ് ക്യാമറകളായിരിക്കും ഉണ്ടാവുക. 150 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുമുണ്ടാവും.
നേരത്തെ അവതരിപ്പിച്ച വണ്‍പ്ലസ് 10 പ്രോ 5ജിയില്‍ 80 വാട്ട് സൂപ്പര്‍വൂക് ചാര്‍ജിങ് ആയിരുന്നു ഉണ്ടായിരുന്നത്. ഇതേ ശ്രേണിയില്‍ പെടുന്ന വണ്‍പ്ലസ് 10ആര്‍ 5ജിയില്‍ 150 വാട്ട് അതിവേഗ ചാര്‍ജിങ് ലഭ്യമാക്കിയിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഫോണിനുണ്ടാവുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. പഞ്ച് ഹോള്‍ സ്‌ക്രീന്‍ ആയിരിക്കും ഇത്.
ഫോണില്‍ 16 ജിബി റാമും, 512 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജുമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: OnePlus 10T 5G is coming next month,
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..