പുതിയ സംയോജിത ഓഎസ്; 'വണ്‍ പ്ലസ് 10 സീരീസ്' 2022 ആദ്യം പുറത്തിറങ്ങിയേക്കും


1 min read
Read later
Print
Share

ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗാലക്‌സി എസ്22 പരമ്പര ഫോണുകളുമായാവും വണ്‍പ്ലസ് 10 സീരീസ് വിപണിയില്‍ മത്സരിക്കുക.

Photo: @Onleaks|twitter

ണ്‍ പ്ലസ് 10 പരമ്പര ഫോണുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഫോണിനെ കുറിച്ച് ചോര്‍ന്നുകിട്ടിയ വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഫോണ്‍ പുറത്തിറക്കുന്ന സമയവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്തുവരുന്നത്.

യൂറോപ്പിലും ചൈനയിലും ഫോണ്‍ സ്വകാര്യ പരീക്ഷണത്തിന് എത്തിയതായി ടിപ്പ്‌സ്റ്റര്‍ ആയ യോഗേഷ് ബ്രാര്‍ എന്നയാളെ ഉദ്ധരിച്ച് 91 മൊബൈല്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ ഫോണ്‍ പുറത്തിറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഫോണ്‍ പുതിയ സീരീസ് ഫോണുകള്‍ അവതരിപ്പിക്കാറ്. എന്നാല്‍ 2021 പകുതിയോടെ ടി സീരീസ് ഫോണുകളൊന്നും കണ്ടിട്ടില്ല. അതിനാല്‍ പുതിയ ഫോണ്‍ അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ വരാനാണ് സാധ്യത. ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗാലക്‌സി എസ്22 പരമ്പര ഫോണുകളുമായാവും വണ്‍പ്ലസ് 10 സീരീസ് വിപണിയില്‍ മത്സരിക്കുക.

പുതിയ ഫോണുകളെ കുറിച്ച് ഇതുവരെ പുറത്തുവന്ന സൂചനകള്‍

വണ്‍പ്ലസ് 10 സീരീസില്‍ രണ്ട് ഫോണുകളാണുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വണ്‍ പ്ലസ് 10, വണ്‍പ്ലസ് 10 പ്രോ എന്നിങ്ങനെ ആയിരിക്കും പേര്. വണ്‍ പ്ലസിന്റെ ഓക്‌സിജന്‍ ഓഎസിനേയും, ഓപ്പോയുടെ കളര്‍ ഓഎസിനെയും സംയോജിപ്പിച്ച പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളാവും ഇത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 898 പ്രൊസസര്‍ ചിപ്പ് ആയിരിക്കും ഫോണില്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. അപുതിയ ഡിസൈനുണ്ടാവും. പിന്‍ ഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂള്‍ നല്‍കും.

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി, 125 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്. 5x സൂം ഉള്ള പെരിസ്‌കോപ്പ് ലെന്‍സ് വണ്‍പ്ലസ് 10 പ്രോയിലുണ്ടാകുമെന്നും സൂചനയുണ്ട്.

Content Highlights: OnePlus 10 series, New Oneplus Smartphones, Oneplus Smartphone with new OS, Latest Smartphones

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
iphone 14 and 14 plus

1 min

മഞ്ഞ നിറത്തില്‍ ഐഫോണ്‍ 14, 14 പ്ലസ് ഫോണുകള്‍ അവതരിപ്പിച്ച് ആപ്പിള്‍, ഇന്ത്യയിലും വാങ്ങാം

Mar 7, 2023


OPPO K 5G

2 min

മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 810, 5000 എംഎഎച്ച് ബാറ്ററി; ഓപ്പോ കെ10 5ജി ഫോണ്‍ ഇന്ത്യയിലെത്തി 

Jun 8, 2022


Oneplus 10 Pro 5G

2 min

80 വാട്ട് ചാര്‍ജിങ്, 150 ഡിഗ്രി വൈഡ് ക്യാമറ; വണ്‍പ്ലസ് 10 പ്രോ 5ജി എത്തി

Mar 31, 2022


Most Commented