സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1; വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി


സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ വണ്‍ ചിപ്പ് സെറ്റ് ഉള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങളോടുകൂടിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

Photo: Onelpus

ത്രയും നാള്‍ വാര്‍ത്തകളില്‍ മാത്രം നിറഞ്ഞു നിന്ന വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്‌ഫോണ്‍ ഒടുവില്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 9 പരമ്പര ഫോണുകളുടെ പിന്‍ഗാമിയായാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ വണ്‍ ചിപ്പ് സെറ്റ് ഉള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങളോടുകൂടിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 12 ആണിതില്‍.

നേരത്തെ വാര്‍ത്തകളിലൂടെ ചോര്‍ന്നുകിട്ടിയ ചിത്രങ്ങള്‍ വണ്‍പ്ലസ് 10 പ്രോയുടേത് തന്നെയായിരുന്നു. ഇതിന്റെ ക്യാമറ മോഡ്യൂള്‍ സാംസങ് ഗാലക്‌സി എസ്21 ന് സമാനമായ ലുക്ക് ഫോണിന് നല്‍കുന്നുണ്ട്. വോള്‍ക്കാനിക് ബ്ലാക്ക്, എമറാള്‍ഡ് ഫോറസ്റ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളാണ് വണ്‍പ്ലസ് 10 പ്രോയ്ക്കുള്ളത്.

എല്‍ടിപിഒ 2.0 -ഓടു കൂടിയ 6.67 ഇഞ്ച് ക്യുഎച്ച്ഡി + ക്യുഎല്‍ഇഡി ഡിസ്‌പ്ലേ ആണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്‌സെറ്റിന്റെ പിന്‍ബലത്തില്‍ 12 ജിബി റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുണ്ട്.

48 എംപി പ്രധാന ക്യാമറയും 50 എംപി അള്‍ട്രാ വൈഡ് ക്യാമറയും 8 എംപി ടെലിഫോട്ടോ ക്യാമറയും ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ റിയര്‍ ക്യാമറ. പുതിയ ഹാസില്‍ബ്ലാഡ് മാസ്റ്റര്‍ സ്റ്റൈലോടുകൂടിയുള്ള ക്യാമറ സോഫ്റ്റ് വെയറാണിതില്‍. ഇതുവഴി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാ തയ്യാറാക്കിയ മൂന്ന് പ്രീസെറ്റുകള്‍ ക്യാമറയ്ക്ക് വേണ്ടി ലഭിക്കും.

5000 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങും, 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും ലഭിക്കും. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 12 ആണിതില്‍.

വില

  • 8/128 ജിബി പതിപ്പിന് - 4699 യുവാന്‍ (54592 രൂപ )
  • 8/256 ജിബി പതിപ്പിന് - 4999 യുവാന്‍ (58076 രൂപ)
  • 12/255 ജിബി പതിപ്പിന് -5299 യുവാന്‍ (61561 രൂപ )
നിലവില്‍ ആഗോള വിപണിയില്‍ വണ്‍ പ്ലസ് 10 പ്രോ പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: OnePlus 10 pro launched in china with snapdragon 8 gen 1 chipset

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented