Photo: Nothing
നത്തിങ് ഫോണ്‍ 2 ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് അടുത്തിടെ കമ്പനി സ്ഥാപകനും മേധാവിയുമായ കാള്‍ പേയ് പ്രഖ്യാപിച്ചിരുന്നു. മെച്ചപ്പെട്ട സോഫ്റ്റ് വെയര്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു .
ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ ഫോണ്‍ സംബന്ധിച്ചുള്ള മറ്റ് ചില സൂചനകളുമായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഒരു പ്രീമിയം സ്മാര്‍ട്‌ഫോണ്‍ എന്നാല്‍ വിലയേറിയ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണ്‍ എന്നാണ് അര്‍ത്ഥം. പ്രീമിയം ലുക്കിലാണ് നത്തിങ് ഫോണ്‍ 1 പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും മിഡ് റേഞ്ച് വിലനിരക്കാണ് ഫോണിനുള്ളത്. പ്രീമിയം ഫോണ്‍ ആയിരിക്കുമെന്ന പ്രഖ്യാപനം നത്തിങ് ഫോണ്‍ രണ്ടിനെ കുറിച്ചുള്ള അമിത പ്രതീക്ഷയ്ക്ക് ഇടയാക്കിയിരിക്കുകയാണ്
ടിപ്പ്സ്റ്റര്‍ ആയ മൈസ്മാര്‍ട്‌പ്രൈസ് നല്‍കുന്ന വിവരം അനുസരിച്ച് എ065 എന്ന മോഡല്‍ നമ്പറിലാണ് നത്തിങ് ഫോണ്‍ 2-ന് നല്‍കിയിരിക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു സ്‌നാപ് ഡ്രാഗണ്‍ 8 സീരീസ് ചിപ്പ് ആയിരിക്കും ഫോണിലെന്നും മൈസ്മാര്‍ട്‌പ്രൈസ് പറയുന്നു.
സാധാരണ സ്‌നാപ്ഡ്രാഗണ്‍ വര്‍ഷത്തില്‍ രണ്ട് ലോഞ്ചുകളാണ് നടത്താറുള്ളത്. അടുത്തിടെ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍2 അവതരിപ്പിച്ച സ്ഥിതിക്ക് അത് നത്തിങ് ഫോണ്‍ 2 ല്‍ ഉണ്ടാവാനിടയില്ല. അങ്ങനെയെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 2 പതിപ്പ് പുറത്തിറക്കിയേക്കാം. എന്നാല്‍ അത്തരം ഒരു ചിപ്പിനെ സംബന്ധിച്ച് സൂചനകള്‍ ഒന്നും ലഭ്യമല്ല.
കുറഞ്ഞത് 12 ജിബി റാം എങ്കിലും ഫോണ്‍ 2 ല്‍ ഉണ്ടാവും. 5000 എംഎഎച്ച് ബാറ്ററി പ്രതീക്ഷിക്കാം. ഫോണ്‍ 1 ല്‍ 4500 എംഎഎച്ച് ആണ് ബാറ്ററി. അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാം.
വിലയുടെ കാര്യത്തില്‍ യാതൊരു സൂചനയും ഇല്ല. പ്രീമിയം ഫോണ്‍ എന്ന നിലയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ വില എന്തായാലും പ്രതീക്ഷിക്കാം.
യുഎസ് വിപണി ലക്ഷ്യമിട്ടാണ് ഈ പ്രീമീയം സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം ഫോണുകളോടാണ് യുഎസ് വിപണിക്ക് പ്രിയം.
എന്തായാലും എന്താണ് നത്തിങ് ഫോണ്‍ 2 ന്റെ പ്രത്യേകതയെന്നറിയാന്‍ ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടി വരും . സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ലോഞ്ച് പ്രതീക്ഷിക്കാം.
Content Highlights: nothing phone 2 premium smartphone launch in 2023 last
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..