Photo: flipkart
നത്തിങ് ഫോണ്‍ 2 താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് നത്തിങ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണിന്റെ ബാനര്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
കമിങ് സൂണ്‍ എന്ന തലക്കെട്ടിലുള്ള ബാനറില്‍ നോട്ടിഫൈ മീ എന്ന് എഴുകതിയിട്ടുണ്ടെങ്കിലും അതിനുള്ള ബട്ടന്‍ എവിടെയും നല്‍കിയിട്ടില്ല. ഫ്‌ളിപ്കാര്‍ട്ടില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ട സ്ഥിതിയ്ക്ക്, ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ എപ്പോഴെങ്കിലും ഫോണ്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ ആദ്യം തന്നെ ഫോണ്‍ അവതരിപ്പിച്ചേക്കും.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ് എന്ന കമ്പനി പുറത്തിറക്കിയ ആദ്യ സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 1 ആഗോള തലത്തില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ജനപ്രിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വണ്‍പ്ലസിന്റെ സഹസ്ഥാപകനായ കാള്‍പേയ് തുടക്കമിട്ട കമ്പനിയാണ് നത്തിങ്.
വരാനിരിക്കുന്ന ഫോണിന്റെ ഒരു ടീസര്‍ ചിത്രവും കമ്പനി ട്വിറ്ററില്‍ പുറത്തുവിട്ടു. ഫോണിന്റെ റിയര്‍ പാനലിന്റെ ചിത്രമാണിത്. സുതാര്യമായ പിന്‍ഭാഗത്തോടുകൂടിയുള്ള ഫോണ്‍ തന്നെയാവും ഫോണ്‍ (2) എന്നാണ് ചിത്രം വ്യക്തമാക്കുന്നത്. എന്നാല്‍ ആദ്യ ഫോണില്‍ നിന്ന് വ്യത്യസ്തമായി ചുവന്ന നിറത്തില്‍ മിന്നിക്കൊണ്ടിരിക്കുന്ന ഒരു എല്‍ഇഡി ലൈറ്റ് ഫോണ്‍ 2 നുണ്ട്. എന്താണ് ഇതിന്റെ ഉപയോഗം എന്ന് വ്യക്തമല്ല. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കുമിതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: nothing phone 2 coming to india soon banner in flipkart
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..