കാത്തിരിപ്പിനൊടുവില്‍ നത്തിങ് ഫോണെത്തി; ഇന്ത്യയില്‍ വില 32,999 രൂപ മുതല്‍


Photo: twitter.com/Mrwhosetheboss

ലണ്ടന്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ ടെക്ക് സ്റ്റാര്‍ട്ടപ്പായ നത്തിങ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ നത്തിങ് ഫോണ്‍ 1 പുറത്തിറക്കി. ജൂലായ്‌ 12 ഇന്ത്യന്‍ സമയം 8.30-ന് നടന്ന ചടങ്ങില്‍ നത്തിങ് സ്ഥാപകനും പ്രമുഖ സംരഭകനുമായ കാള്‍ പെയ് ആണ് ഫോണ്‍ പുറത്തിറക്കിയത്.

6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമായി എത്തുന്ന നത്തിങ് ഫോണ്‍ 1-ന് 120 ഹെര്‍ട്‌സിന്റെ റിഫ്രഷ് റേറ്റ് വരുന്നുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് ചിപ്‌സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 8/12 ജിബി റാം വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 128/256 യുഎഫ്എസ് സ്റ്റോറേജ് വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. പിറകില്‍ 50 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറകളാണ്. 16 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 766 ആണ് പ്രധാന സെന്‍സര്‍. മറ്റൊന്ന് 50 മെഗാപിക്‌സല്‍ സാംസങ് ജെഎന്‍1 അള്‍ട്രാവൈഡ് സെന്‍സറാണ്.

4500 എംഎഎച്ചിന്റേതാണ് ബാറ്ററി. 33 വാട്ട്‌സിന്റെ ഫാസ്റ്റ് ചാര്‍ജും സപ്പോര്‍ട്ട് ചെയ്യും. പക്ഷേ ബോക്‌സില്‍ ചാര്‍ജര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആന്‍ഡ്രോയ്ഡ് 12-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ള നത്തിങ് ഒഎസാണ് ഫോണില്‍.

8 ജിബി 128/ജിബി വേരിയന്റിന് 32,999 രൂപയാണ് ഇന്ത്യയിലെ വില. 8 ജിബി/256 ജിബി വേരിയന്റിന് 35,999 രൂപ. 12 ജിബി/256 ജിബി വേരിയന്റിന് 38,999 രൂപയും. ജൂലായ് 21-ന് വൈകീട്ട് ഏഴു മണി മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴി ഫോണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

പ്രത്യേകമായി തയ്യാറാക്കിയ പ്രകാശ സംവിധാനത്തോടുകൂടിയുള്ള രൂപകല്‍പന തന്നെ ഫോണിനെ വ്യത്യസ്തമാക്കുന്നു. ഫോണ്‍ കോളുകള്‍ വരുമ്പോള്‍, നോട്ടിഫിക്കേഷന്‍ വരുമ്പോള്‍, ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാം പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കും.

Content Highlights: Nothing phone 1 launched at Rs 32,999

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented