Photo: Nothing
ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി ഒരു വര്‍ഷത്തിന് ശേഷം നത്തിങ് രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ ഫോണ്‍ (2) അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ആദ്യ സ്മാര്‍ട്‌ഫോണായ ഫോണ്‍ (1) അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ജൂലായ് 12 നാണ്. അങ്ങനെയെങ്കില്‍ അതേ മാസം തന്നെ ഈ വര്‍ഷവും പുതിയ ഫോണ്‍ അവതരിപ്പിക്കാനായി കമ്പനി തിരഞ്ഞെടുത്തേക്കാം.
വരാനിരിക്കുന്ന ഫോണിന്റെ ഒരു ടീസര്‍ ചിത്രവും കമ്പനി ട്വിറ്ററില്‍ പുറത്തുവിട്ടു. ഫോണിന്റെ റിയര്‍ പാനലിന്റെ ചിത്രമാണിത്. സുതാര്യമായ പിന്‍ഭാഗത്തോടുകൂടിയുള്ള ഫോണ്‍ തന്നെയാവും ഫോണ്‍ (2) എന്നാണ് ചിത്രം വ്യക്തമാക്കുന്നത്. എന്നാല്‍ ആദ്യ ഫോണില്‍ നിന്ന് വ്യത്യസ്തമായി ചുവന്ന നിറത്തില്‍ മിന്നിക്കൊണ്ടിരിക്കുന്ന ഒരു എല്‍ഇഡി ലൈറ്റ് ഫോണ്‍ 2 നുണ്ട്. എന്താണ് ഇതിന്റെ ഉപയോഗം എന്ന് വ്യക്തമല്ല.
സ്‌നാപ്ഡ്രാഗണ്‍ 8 പരമ്പരയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം ഫോണ്‍ ആയിരിക്കും ഫോണ്‍ (2) എന്നാണ് കമ്പനി മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 778ജി+ മിഡ്‌റേഞ്ച് പ്രൊസസറാണ് ഉപയോഗിച്ചിരുന്നത്. സ്‌നാപ്ഡ്രാഗണിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രൊസസറായതിനാല്‍ തന്നെ ഫോണിന്റെ വിലയിലും ഫീച്ചറുകള്‍ നല്‍കുന്ന അനുഭവത്തിലും അത് പ്രകടമായേക്കും.
Content Highlights: Nothing announces tentative launch date for Phone (2)
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..