മൂന്ന് ദിവസം ലഭിക്കുന്ന ബാറ്ററി; നോക്കിയ ജി 11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു


Photo: Nokia

കൊച്ചി: മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു വര്‍ഷത്തേക്കുള്ള പ്രതിമാസ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍, ആന്‍ഡ്രോയ്ഡിന്റെ രണ്ടു പതിപ്പുകള്‍ തുടങ്ങിയവ ഇതിന്റെ സവിശേതകളാണ്.

ഏറ്റവും ആവശ്യമുള്ളപ്പോള്‍ സൂപ്പര്‍ ബാറ്ററി സേവര്‍ വഴി അധിക മണിക്കൂറുകള്‍ കൂടെ ലഭ്യമാക്കും. പോളികാര്‍ബണേറ്റ് ബോഡിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ പിന്തുണയോടു കൂടിയ 50എംപി ക്യാമറ, 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ സ്വീറ്റ് സ്പോട്ട് എന്നിവയും മറ്റു പ്രത്യേകതകളിലുള്‍പ്പെടുന്നു.



കൂടുതല്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ വഴി നോക്കിയ ജി 11 പ്ലസ് നിങ്ങളുടെ വിവരങ്ങളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ എംഇഎന്‍എ വൈസ് പ്രസിഡന്റ് സാന്മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

ലേക്ക് ബ്ലൂ, ചാര്‍കോള്‍ ഗ്രേ നിറങ്ങളിലെത്തുന്ന നോക്കിയ ജി 11 പ്ലസിന്റെ പ്രാരംഭ വില 12,499 രൂപയാണ്. റീട്ടെയില്‍ ഷോപ്പുകള്‍, നോക്കിയ ഡോട്ട് കോം, മുന്‍നിര ഇ കോമേഴ്‌സ് സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്നും ഫോണ്‍ വാങ്ങാം. വര്‍ഷങ്ങളുടെ ഉപയോഗത്തിന് ശേഷം റീസൈക്ലിംഗ് സംരംഭം ഉപയോഗിച്ച് സുരക്ഷിതമായി നീക്കം ചെയ്യുവാനുള്ള സൗകര്യവും ഈ ഫോണിനുണ്ട്.

നോക്കിയ ടി10 3/32 ജിബി എല്‍ടിഇ 12,799 രൂപയ്ക്കും നോക്കിയ ടി10 4/64 എല്‍ടിഇ13,999 രൂപയ്ക്കും ഒക്ടോബര്‍ 15 മുതല്‍ ലഭ്യമാകും.

Content Highlights: nokia g11 plus launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented