നോക്കിയ സി30 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജിയോയുടെ എക്‌സ്‌ക്ലൂസീവ് ഓഫറുകളുമായാണ് ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയോടുകൂടിയെത്തുന്ന ഫോണില്‍ 10 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള സ്‌ക്രീന്‍ ആണിതിന്. 

13 മെഗാപിക്‌സല്‍, രണ്ട് മെഗാപിക്‌സല്‍ സെന്‍സറുകളുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയും ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിനുണ്ട്. ജിയോ എക്സ്ലൂസീവ് ഓഫര്‍ പ്രകാരം 1000 രൂപ വിലക്കിഴിവ് ഫോണിന് ലഭിക്കും. 

BUY Nokia phones on Amazon.com

നോക്കിയ സി30യുടെ മൂന്ന് ജിബി റാം 32 ജിബി സ്‌റ്റേറേജ് ഓപ്ഷന് 10,999 രൂപയാണ് വില. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11999 രൂപയാണ് വില. പച്ച, വെള്ള നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. 

ഇകോമേഴ്‌സ് വെബ്‌സൈറ്റിലും നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും രാജ്യത്തെ ഓഫ് ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും. 

മൈജിയോ ആപ്പിലൂടെയോ ഓഫറില്‍ പങ്കാളികളായ റീട്ടെയില്‍ സ്റ്റോറില്‍ നിന്നോ ജിയോ എക്സ്ലൂസീവ് ഓഫറിന്റെ ആനുകൂല്യം നേടാനാവും. ഫോണിന് 10 ശതമാനം വിലക്കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. പരമാവധി 1000 രൂപവരെ കിഴിവ് ലഭിക്കും. ഫോണ്‍ ആക്റ്റിവേറ്റ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് ഈ ഓഫറിനായി സ്വയം എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. യുപിഐ വഴി നേരെ അക്കൗണ്ടിലേക്കാണ് ഡിസ്‌കൗണ്ട് തുക ലഭിക്കുക. 

BUY Nokia phones on Amazon.com

249 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന ജിയോ ഉപഭോക്താവിന് 4000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങള്‍ മിന്ത്ര, ഫാംഈസി, ഓയോ, മേക്ക് മൈ ട്രിപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കും. 

ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.82 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആണുള്ളത്. ഒക്ടാകോര്‍ യുണിസോക് എസ്സി9863എ  പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്. 256 ജിബി വരെയുള്ള മെമ്മറികാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം.