Photo: Nokia
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ടാ കോര്‍ പ്രോസസര്‍, 2 ജിബി വെര്‍ച്വല്‍ റാം, മെച്ചപ്പെട്ട ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകള്‍ ഉള്‍പ്പടെ മെച്ചപ്പെടുത്തിയ ഇമേജിങ് ഫീച്ചറുകള്‍ അടങ്ങുന്ന മുന്‍, പിന്‍ ക്യാമറകള്‍ തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ എത്തുന്നത്.
8 എംപി റിയര്‍, 5 എംപി ഫ്രണ്ട് ക്യാമറകള്‍, ആകര്‍ഷകമായ 6.3 എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 12 ഗോ എഡിഷനുമായി ശരാശരി 20 ശതമാനം അധിക സ്റ്റോറേജും ഇത് ലഭ്യമാക്കും. 2 ജിബി അധിക വെര്‍ച്വല്‍ റാം, ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ക്ലീന്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവയും മറ്റ് സവിശേഷതകളാണ്.
നോക്കിയ സ12 പ്രോ റീട്ടെയില്‍ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും നോക്കിയ വെബ്‌സൈറ്റിലും ലൈറ്റ് മിന്റ്, ചാര്‍ക്കോള്‍, ഡാര്‍ക്ക് സിയാന്‍ നിറങ്ങളില്‍ ലഭ്യമാണ്. 4/64 ജിബി (2ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന നോക്കിയ സി12 പ്രോ 6999 രൂപയ്ക്കും, 5/64 ജിബി (3ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന വേരിയന്റ് 7499 രൂപയ്ക്കും ലഭിക്കും.
സി12 പ്രോയുടെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്, ശക്തമായ പ്രോസസര്‍, ആകര്‍ഷകമായ ഡിസ്‌പ്ലേ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള സന്തോഷം നല്‍കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ-എംഇഎന്‍എ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.
Content Highlights: nokia c12 pro launched
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..