നോക്കിയ 8210 4ജി ഇന്ത്യയില്‍ അവതരിപ്പിച്ചു; ഓഗസ്റ്റ് ആറ് മുതല്‍ വില്‍പനയ്‌ക്കെത്തും


ഇതോടൊപ്പം നോക്കിയയുടെ ജനപ്രിയ മോഡലായ നോക്കിയ 110 (2022)  എന്ന പുതിയ മോഡലും കമ്പനി പുറത്തിറക്കി.

Photo: NOKIA

കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 8210 4ജി ഫീച്ചര്‍ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച രൂപകല്പനയിലുള്ള ഫോണ്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്ന് കമ്പനി പറയുന്നു. 27 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി ലൈഫ്, 2.8 ഇഞ്ച് ഡിസ് പ്ലേ, എംപി3 പ്ലയര്‍, വയര്‍ലെസ് എഫ്എം റേഡിയോ, ക്യാമറ, 4ജി കണക്റ്റിവിറ്റി, ഡ്യുവല്‍ സിം വോള്‍ട്ട് വോയ്‌സ് കോള്‍ തുടങ്ങിയവയോടെയാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പം എന്നതാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

ഇതോടൊപ്പം നോക്കിയയുടെ ജനപ്രിയ മോഡലായ നോക്കിയ 110 (2022) എന്ന പുതിയ മോഡലും കമ്പനി പുറത്തിറക്കി. ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, നോക്കിയ ഫോണുകളുടെ മികച്ച ഗുണനിലവാരത്തിലുള്ള ബില്‍റ്റ് ഇന്‍ പിന്‍ ക്യാമറ, ഫോണ്‍ സൗകര്യങ്ങള്‍ തടസമില്ലാതെ ആസ്വദിക്കുന്നതിന് ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് ഈ ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതകള്‍. രണ്ട് ഫോണുകളും ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ ഫീച്ചര്‍ ഫോണുകള്‍ താങ്ങാവുന്നതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ സാങ്കേതിക വിദ്യ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള എച്ച്എംഡി ഗ്ലോബലിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും ഇന്ത്യയിലെ പ്രീമിയം ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമായ നോക്കിയ ബ്രാന്‍ഡിലുള്ള പുതിയ ഫോണുകള്‍ കുറച്ചുമാത്രം ഇഷ്ടപ്പെടുന്ന, കൂടുതല്‍ ഇണങ്ങിയ ഫാഷന്‍ തേടുന്ന യുവ തലമുറ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

നോക്കിയ 8210 4ജി നീല, ചുവപ്പ് നിറങ്ങളില്‍ ആമസോണില്‍ ആഗസ്റ്റ് ആറ് മുതല്‍ ലഭ്യമാകും. 3999 രൂപയാണ് വില.

നോക്കിയ 110 (2022) ചാര്‍ക്കോള്‍, സിയാന്‍, റോസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും നോക്കിയ ഡോട്ട് കോംമിലും ലഭ്യമാകും. സിയാന്‍, ചാര്‍കോള്‍ നിറങ്ങളിലുള്ളതിന് 1699 രൂപയും റോസ് ഗോള്‍ഡിന് 1799 രൂപയുമാണ് വില. ഇതിനൊപ്പം 299 രൂപ വിലയുള്ള ഇയര്‍ഫോണ്‍ സൗജന്യമായി ലഭിയ്ക്കും.


നോക്കിയ 8210 4G ഫോൺ ആമസോണിൽ നിന്ന് വാങ്ങാം


Content Highlights: nokia 8210 4g launched in india with nokia 110 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented