നോക്കിയ 5310 ഇന്ത്യയില്‍ അവതരിപ്പിച്ചു. 2007 ല്‍ നോക്കിയ അവതരിപ്പിച്ച നോക്കിയ 5310 എക്‌സ്പ്രസ് മ്യൂസികിന്റെ പുതിയ പതിപ്പാണ് ഇത്. ഡ്യുവല്‍ സിം പിന്തുണയോടെയുള്ള ഫോണില്‍ 22 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ചാര്‍ജ് ലഭിക്കും. എംപിത്രീ പ്ലെയര്‍, എഫ്എം റേഡിയോ എന്നീ സൗകര്യങ്ങള്‍ ഫോണിലുണ്ട്. രണ്ട് സ്പീക്കറുകളാണ് ഫോണിനുള്ളത്. 

3399 രൂപയാണ് നോക്കിയ 5310 ന് വില. കറുപ്പ്/ചുവപ്പ്, വെള്ള/ചുവപ്പ് എന്നിങ്ങനെ രണ്ട് സമ്മിശ്ര നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. ജൂണ്‍ 23 മുതല്‍ ഫോണിന്റെ വില്‍പന തുടങ്ങും. ആമസോണിവും നോക്കിയ ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും. 

നോക്കിയ സീരീസ് 30 പ്ലസ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 5310 ഫോണില്‍ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണുള്ളത്. മീഡിയാടെക്ക് എംടി6260എ പ്രൊസസറില്‍ എട്ട് എംപി റാം ശേഷിയുണ്ട്. 

16 എംപി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഒരു വിജിഎ ക്യാമറയാണ് ഫോണിനുള്ളത്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ക്യാമറയ്‌ക്കൊപ്പമുണ്ട്. 

ബ്ലൂടൂത്ത് വി 3.0, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്. വയര്‍ലെസ് എഫ്എം റേഡിയോ ആണ് ഫോണിലുള്ളത്. 1200 എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലുള്ളത്. 

Content Highlights: nokia 5310 phone launched in india