3ജിബി റാമിന്റെ നോക്കിയ 5 ഇന്ത്യന്‍ വിപണിയിലെത്തി. 13,499 രൂപയാണ് വില. നവംബര്‍ ഏഴ് മുതല്‍  ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും നോക്കിയ 5 വാങ്ങാം. ഓണ്‍ലൈന്‍ വഴിയുള്ള ആദ്യ വില്‍പനയ്ക്ക് ശേഷം നവംബര്‍ 14 മുതല്‍ രാജ്യത്തെ തിരഞ്ഞെടുത്ത റീടെയില്‍ സ്റ്റോറുകളില്‍ നിന്നും ഫോണ്‍ വാങ്ങാന്‍ സാധിക്കും. മാറ്റ് ബ്ലാക്ക്, ടാമ്പേഡ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവദുക.

മെറ്റല്‍ യുണിബോഡി ഡിസൈനാണ് നോക്കിയ 5ന്. നേരത്തെ പുറത്തിറങ്ങിയ നോക്കിയ 5ന് 2ജിബി റാം ആണ് ഉണ്ടായിരുന്നത്. റാം കപ്പാസിറ്റി അല്‍പ്പം വര്‍ധിച്ചു എന്നതാണ് പുതിയ ഫോണിനുള്ള മാറ്റം.

1280 x 720 പിക്‌സല്‍ റെസല്യൂഷന്റെ 5.2 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് നോക്കിയ 5നുള്ളത്. കോണിങ് ഗറില്ല ഗ്ലാസിന്റെ സംരക്ഷണവുമുണ്ട്. 

ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 16 ജിബി സ്റ്റോറേജും 128 ജിബി വഡരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. 13 മെഗാപ്കിസലിന്റേതാണ് റിയര്‍ ക്യാമറ ഒപ്പം 8 മെഗാപ്കിസലിന്റെ ഫ്രണ്ട് ക്യാമറയും. 3000 mAh ന്റേതാണ് ബാറ്ററി. 

ആമ്പിയന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ഇ കോംപസ്, ഗൈറോ സ്‌കോപ്പ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, എന്നിവയും വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.0 ഓഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം.