നോക്കിയ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നോക്കിയ 3.1 ഇന്ത്യയിലെത്തി. 10499 രൂപയാണ് ഫോണിന്റെ ഇന്ത്യന്‍ വില. 2ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണാണ് നോക്കിയ ഇന്ത്യയില്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമാക്കിയാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂ-കോപ്പര്‍, ബ്ലാക്ക്-ക്രോം, വൈറ്റ്-അയേണ്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. 

5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 13 എം.പി റിയര്‍ ക്യാമറയും 8എം.പി ഫ്രണ്ട് ക്യാമറയുമാണ് മറ്റൊരു ആകര്‍ഷണം. 2990 എം.എ.എച്ച് ബാറ്ററിയും ഫോണിന് കരുത്തേകുന്നു. 1.5 ജി.എച്ച് ഒക്ടോകോര്‍ മീഡിയാടെക് എം.ടി6750എന്‍ പ്രോസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

റീടെയില്‍ ഷോപ്പുകളിലും പേ ടിഎം മാള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാകും. ലോഞ്ചിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈനായി വാങ്ങുന്നവര്‍ക്ക് പേ ടിഎം മാള്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ 10 ശതമാനം വരെ ക്യാഷ് ബാക്ക് ലഭിക്കുന്നതായിരിക്കും. ഐ സി ഐ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

content highlights: Nokia 3.1 reaches Indian market