ലോഞ്ചിന് മുമ്പ് നോക്കിയ 2760 ഫ്‌ളിപ്പ് 4ജി ഫോണിന്റെ വിവരങ്ങള്‍ ചോര്‍ന്നു


റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കായ് ഓഎസില്‍ പുറത്തിറങ്ങുന്ന നോക്കിയയുടെ ആറാമത്തെ ഫോണ്‍ ആവും നോക്കിയ 2760 ഫ്‌ളിപ് 4ജി.

Photo: Nokia

ഴയ നോക്കിയ ഫോണുകള്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ പുനരവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് നോക്കിയ. ഇക്കാരണം കൊണ്ടുതന്നെ ഫീച്ചര്‍ ഫോണ്‍ ശ്രേണിയില്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്താന്‍ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പഴയകാല നോക്കിയ ഫോണുകളിലൊന്നായ നോക്കിയ 2760 പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അതിനിടെ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് നോക്കിയ എന്‍139ഡിഎല്‍ ഫ്‌ളിപ്പ് ഫോണ്‍ ടിഎ 1398 എന്ന കോഡ് നാമത്തില്‍ കണ്ടെത്തിയത്. ഈ ഫോണിന്റെ പേര് 'നോക്കിയ 2760 ഫ്‌ളിപ്പ് 4ജി' എന്നായിരിക്കുമെന്നാണ് സൂചന. 4ജി ഫോണ്‍ ആയതുകൊണ്ടുതന്നെ കായ് ഓഎസിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം.

4.33 x 2.28 x 0.76 ഇഞ്ച് അളവുകള്‍ വരുന്ന ഫോണിന് 136.078 ഗ്രാം ഭാരമുണ്ടാകും. 140 x 320 പിക്‌സല്‍ റസലൂനിലുള്ള സ്‌ക്രീന്‍ ആയിരിക്കും ഇതില്‍. 1450 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ 6.8 മണിക്കൂര്‍ ടോക്ക് ടൈമും, 13.7 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമും ലഭിക്കും.

ഫോണിന് പിന്‍ഭാഗത്തായി അഞ്ച് മൊഗാപിക്‌സലിന്റെ ക്യാമറയും 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മള്‍ടിമീഡിയ മെസേജിങ്, ഹാന്റ്‌സ്ഫ്രീ സ്പീക്കര്‍, കളര്‍ ഡിസ്‌പ്ലേ, എംപി3 പ്ലെയര്‍ എന്നിവയുണ്ടാവും.

ഫോണിന്റെ സ്‌റ്റോറേജ് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചേക്കും.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കായ് ഓഎസില്‍ പുറത്തിറങ്ങുന്ന നോക്കിയയുടെ ആറാമത്തെ ഫോണ്‍ ആവും നോക്കിയ 2760 ഫ്‌ളിപ് 4ജി. നോക്കിയ 6300, നോക്കിയ 2720 ഫ്‌ളിപ്പ്, നോക്കിയ 800 ടഫ്, നോക്കിയ 8000, നോക്കിയ 8110 എന്നിവയാണ് മറ്റുള്ളവ.

Content Highlights: Nokia 2760 Flip 4G Specification Details Surface Before Launch

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented