Nokia 105 2023 and Nokia 106 4g | PHOTO: HMD Global
ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇന്ത്യയില്‍ നഗര ഗ്രാമ ഭേദമന്യേ വലിയ സ്വീകാര്യതയുണ്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകൡ ഇതിനായി വിവിധ ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ ഫീച്ചര്‍ ഫോണുകളില്‍ അത്ര യുപിഐ പണമിടപാടുകള്‍ അത്ര എളുപ്പമായിരുന്നില്ല.
എന്നാല്‍ നോക്കിയ പുതിയതായി അവതരിപ്പിച്ച നോക്കിയ 105 (2023), 106 4ജി ഫീച്ചര്‍ ഫോണുകളില്‍ യുപിഐ സൗകര്യം ബില്‍റ്റ്-ഇന്‍ ആയി വരുന്നുണ്ട്. എന്‍പിസിഐയുടെ യുപിഐ 123 പേ സംവിധാനത്തിലൂടെയാണ് ഫീച്ചര്‍ ഫോണുകളില്‍ ഇത് സാധ്യമാക്കിയിരിക്കുന്നത്. ഇതുവഴി സുരക്ഷിതമായി പണമിടപാട് നടത്താനാവും.
ഇന്റര്‍റാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ് നമ്പര്‍ (ഐവിആര്‍), ഫീച്ചര്‍ ഫോണുകളിലെ ആപ്പുകളുടെ പ്രവര്‍ത്തനരീതി, മിസ്ഡ് കോള്‍ അധിഷ്ഠിത സമീപനം, പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്ഠിത പണമിടപാട് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഫീച്ചര്‍ ഫോണുകളിലെ യുപിഐ 123 പേയുടെ പ്രവര്‍ത്തനം.
വിവിധ ഡ്യുറബിലിറ്റി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് നോക്കിയ 106 4ജി തയ്യാറാക്കിയിരിക്കുന്നത് എന്നും പരുക്കന്‍ ഉപയോഗത്തെ അതിജീവിക്കാന്‍ ഫോണിന് സാധിക്കുമെന്നും എച്ച്എംഡി ഗ്ലോബല്‍ പറഞ്ഞു. ഐപിഎസ് എല്‍സിഡി സാങ്കേതിക വിദ്യയോടെയാണ് ഫോണുകളിലെ ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. യുപിഐ സൗകര്യത്തിന് പുറമെ മികച്ച ബാറ്ററി ലൈഫും കമ്പനി ഫോണില്‍ വാഗ്ദാനം ചെയ്യുന്നു. നോക്കിയ 105 ല്‍ 1000 എംഎഎച്ച് ബാറ്ററിയാണ്. നോക്കിയ 106 4ജിയില്‍ 1450 എംഎഎച്ച് ബാറ്ററിയാണുള്ളത്. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
മെയ് 18 മുതല്‍ ഇവയുടെ വില്‍പനയാരംഭിച്ചു. നോക്കിയ 105 2023 യ്ക്ക് 1299 രൂപയും നോക്കിയ 106 4ജിയ്ക്ക് 2199 രൂപയും ആണ് വില.
Content Highlights: Nokia 105 (2023), 106 4G launched with built-in UPI for easier payments
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..