ലെനോവോ തിങ്ക്ഫോൺ | Photo: lenovo
കരുത്തുറ്റ ബാറ്ററിയും മികച്ച പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്തുകൊണ്ട് മോട്ടോറോളയുടെ ലെനോവോ തിങ്ക്ഫോണ്‍ ലാസ് വേഗാസില്‍ വെച്ചുനടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ അവതരിപ്പിച്ചു. 2014 ലാണ് ചൈനീസ് കമ്പനിയായ ലെനോവോ മോട്ടോറോളയെ ഏറ്റെടുക്കുന്നത്.
സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസറാണ് ലെനോവോ തിങ്ക്ഫോണിന് കരുത്തുപകരുന്നത്. തിങ്ക്പാഡ് യൂസേഴ്സിന് ഏറെ പ്രയോദജനകരമാകും തിങ്ക്ഫോണ്‍. തിങ്ക്പാഡ് ലാപ്ടോപ്പിലെ വെബ്ക്യാമിന് പകരമായി വരെ തിങ്ക്ഫോണ്‍ ഉപയോഗിക്കാനാകും.
തിങ്ക്ഫോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. യു.എസ്, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, തിരഞ്ഞെടുത്ത ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വൈകാതെ ഫോണ്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് വിവരങ്ങള്‍.
IP68 വാട്ടര്‍ റെസിസ്റ്റന്റുമായാണ് ഫോണ്‍ എത്തുന്നത്. 5000 mAh ബാറ്ററിയും 68W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും തിങ്ക്ഫോണിന്റെ പ്രത്യേകതയാണ്. 6.6 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്പ്ലെയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 50 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.
സുരക്ഷയ്ക്കായി മോട്ടോറോളയുടെ തിങ്ക്ഷീല്‍ഡും ഫോണിലുണ്ടാകും. ലാപ്ടോപ്പും മൊബൈലുമായുള്ള കണക്റ്റിവിറ്റി സുഗമമാക്കാനുള്ള ഫീച്ചറുകളും തിങ്ക്ഫോണില് നല്‍കിയിട്ടുണ്ട്. 5ജി സപ്പോര്‍ട്ടോടു കൂടിയാണ് ഫോണെത്തുന്നത്.
Content Highlights: New Lenovo ThinkPhone by Motorola unveiled
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..