മോട്ടോറോള പുതിയൊരു സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോവുന്നു. ട്വിറ്ററിലൂടെയാണ് ഇന്ത്യയില്‍ പുതിയ ഫോണ്‍ പുറത്തിറക്കുന്നതായി മോട്ടോറോള പ്രഖ്യാപിച്ചത്. എന്നാല്‍ ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫോണ്‍ പുറത്തിറക്കുന്നത് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്‌ളിപ്കാര്‍ട്ട് പേജില്‍ ഫോണ്‍ ഓഗസ്റ്റ് 24 ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കുന്നു.
'മോട്ടോ ജി9' എന്ന സ്മാര്‍ട്‌ഫോണ്‍ ആണ് മോട്ടോറോള പുറത്തിറക്കാന്‍ പോകുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ളിപ്കാര്‍ട്ട് ബാനറിന്റെ യുആര്‍എലില്‍ മോട്ടോ ജി9 എന്ന് ഏഴുതിയത് ഫോണിന്റെ പേരാണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതേസമയം മോട്ടോ ഇ7 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ആണ് പുറത്തിറക്കാന്‍ പോവുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Get ready to capture every moment at its best and take photography to the next level! Unveiling on 24th Aug, 12 PM! pic.twitter.com/HNmecp7hf4
— Motorola India (@motorolaindia) August 22, 2020
മോട്ടോറോറ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന മൂന്ന് ടീസര്‍ വീഡിയോകളില്‍ നിന്നും പുറത്തിറങ്ങാന്‍ പോവുന്ന സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തനക്ഷമത, ക്യാമറ എന്നിവയ്ക്ക് പ്രാധാന്യമുള്ള ഒന്നായിരിക്കും എന്ന് മനസിലാക്കാം.
'സംതിങ് ബിഗ് ഈസ് കമിങ്' എന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പേജിലുള്ളത്. ഇത് വലിയ ഡിസ്‌പ്ലേയുള്ള ഫോണ്‍ ആയിരിക്കുമെന്ന സൂചനയാണ്. കൂടാതെ പ്രവര്‍ത്തനക്ഷമത ഉറപ്പുനല്‍കുന്ന ഉയര്‍ന്ന പ്രൊസസറുകളിലേതെങ്കിലും ആയിരിക്കും ഫോണിന്. ഇത് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ വണ്‍ ആയിരിക്കുമെന്ന് കരുതപ്പെടുന്നു.
ഫോണിനെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാം.
Content Highlights: motorola to launch its new smartphone in india