സാംസങ് ഫോൾഡബിൾ ഫോണുകളെ നേരിടാൻ​​​​​​​ മോട്ടോറോള റേസര്‍ അവതരിപ്പിച്ചു


മെച്ചപ്പെട്ട ഡിസ്‌പ്ലേയും ക്യാമറകളും ശക്തിയേറിയ ചിപ്പ്‌സെറ്റുമായാണ് ഇത്തവണ ഫോണ്‍ എത്തുന്നത്. 

Motorola Razr 2022 | Photo: motorola

സാംസങ് ഗാലക്‌സി ദ ഫോള്‍ഡ് 4, ദ ഫ്‌ളിപ്പ് 4 എന്നീ ഫോള്‍ഡബിള്‍ ഫോണുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ മോട്ടോറോള റേസര്‍ 2022 സ്മാര്‍ട്‌ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് 11-നാണ് ഫോണ്‍ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ഡിസ്‌പ്ലേയും ക്യാമറകളും ശക്തിയേറിയ ചിപ്പ്‌സെറ്റുമായാണ് ഇത്തവണ ഫോണ്‍ എത്തുന്നത്.

ഫോണിന്റെ സവിശേഷതകള്‍ അറിയാം

6.7 ഇഞ്ച് ഒ.എല്‍.ഇ.ഡി. പ്രധാന ഡിസ്‌പ്ലേയാണിതിന്. എച്ച്ഡിആര്‍ 10+ പിന്തുണയുണ്ട്. 144 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. സ്‌ക്രീന്‍ പാനല്‍ മടക്കുന്നതിനായി പുതിയ ഹിഞ്ച് ഡിസൈന്‍ ആണ് ഫോണിന് നല്‍കിയിട്ടുള്ളത്. സാംസങ് Z ഫ്‌ളിപ്പ് ഫോണിന് സമാനമായ രീതിയിലുള്ള ക്ലാംഷെല്‍ മടക്കാണ് ഈ ഫോണിനുള്ളത്.

പ്രധാന സ്‌ക്രീനിലെ പഞ്ച് ഹോള്‍ ഡിസൈനില്‍ 32 എം.പി. സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു. ഫോണ്‍ തുറന്ന് വേണം ഇത് ഉപയോഗിക്കാന്‍. പുറത്തുള്ള ഡിസ്‌പ്ലേ 2.7 ഇഞ്ച് 60 ഹെര്‍ട്‌സ് ഒ.എല്‍.ഡി. പാനലാണ്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍1 ചിപ്പ് സെറ്റാണ് ഫോണിലുള്ളത്. സാംസങിന്റെ പുതിയ രണ്ട് ഫോള്‍ഡബിള്‍ ഫോണുകളിലും ഇതേ ചിപ്പ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. 50 എം.പി. പ്രധാന സെന്‍സറും 13 എം.പി. സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയുണ്ട്.

3500 എം.എ.എച്ച്. ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മൈ യു.ഐ. ആണ് ഫോണിലുള്ളത്. ഡ്യുവല്‍ സ്പീക്കറില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമുണ്ട്. ഫോണ്‍ മടക്കുമ്പോള്‍ 16.99 എം.എം. കനമുണ്ടാവും. സ്‌ക്രീന്‍ തുറന്നാല്‍ ഇത് 7.62 എം.എം. ആയി ചുരുങ്ങും. 198 ഗ്രാം ആണ് ഇതിന് ഭാരം.

5999 ചൈനീസ് യുവാന്‍ ആണ് ഇതിന് വില (ഏകദേശം 70,884 രൂപ). ഇന്ത്യയുള്‍പ്പെടയുള്ള വിപണികളില്‍ ഇത് എപ്പോള്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Content Highlights: Motorola Razr 2022 launched in China

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented