മോട്ടോറോളയുടെ മോട്ടോ ജി 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇത്. 20,999 രൂപയിലാണ് ഇതിന് വില തുടങ്ങുന്നത്. 24,999 രൂപ വിലയുള്ള വണ്‍ പ്ലസ് നോര്‍ഡ് ആയിരുന്നു ഇതുവരെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5ജി-റെഡി സ്മാര്‍ട്‌ഫോണ്‍.
ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പനയ്‌ക്കെത്തുന്ന ഫോണിന് ഡിസ്‌കൗണ്ട് ഓഫറുകള്‍ ലഭ്യമാണ്. ഡിസംബര്‍ ഏഴ് മുതല്‍ ഫോണ്‍ വില്‍പന ആരംഭിക്കും. വോള്‍കാനിക് ഗ്രേ, ഫ്രോസ്റ്റഡ് സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുന്നത്..
ഫുള്‍ എച്ച്ഡി റസലൂഷനുള്ള 6.7 ഇഞ്ച് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി 5ജിയ്ക്ക് ഉള്ളത്. ആന്‍ഡ്രോയിഡ് 10 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍കോം 750 ജി പ്രൊസസറാണുള്ളത്. ആറ് ജിബി റാമില്‍ 128 ജിബി വരെ സ്‌റ്റോറേജ് ഉണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.
48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയായിവരുന്ന ട്രിപ്പിള്‍ ക്യാമറയില്‍ എട്ട് എംപി, രണ്ട് എംപി സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. 16 എംപി മൈക്രോ സെന്‍സറാണ് സെല്‍ഫി ക്യാമറയിലുള്ളത്.
ഫോണിന്റെ പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയില്‍ 20 വാട്ട് ടര്‍ബോ പവര്‍ ചാര്‍ജിങ് സൗകര്യമുണ്ട്. 5ജി, എന്‍എഫ്‌സി, വൈഫൈ സൗകര്യങ്ങളും ഫോണിനുണ്ട്.
Content Highlights: motorola moto G 5G launched in india