മോട്ടോറോള മോട്ടോ ഇ30 പുറത്തിറക്കി; സവിശേഷതകളറിയാം


ട്രിപ്പിള്‍ റിയര്‍ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ഇ30യുടെ മുഖ്യ സവിശേഷതകള്‍.

Image source: Motorola

മോട്ടോറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണായ മോട്ടോ ഇ30 പുറത്തിറക്കി. കഴിഞ്ഞമാസം ഇന്ത്യയിലും യൂറോപ്പിലുമുള്‍പ്പടെ അവതരിപ്പിച്ച മോട്ടോ ഇ40 സ്മാര്‍ട്‌ഫോണിന് സമാനമാണ് പുതിയ ഫോണ്‍.

ട്രിപ്പിള്‍ റിയര്‍ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ഇ30യുടെ മുഖ്യ സവിശേഷതകള്‍. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് മാക്‌സ് വിഷന്‍ ഐപിഎസ് ഡിസ്‌പ്ലേയുള്ള ഫോണില്‍ ഡ്യുവല്‍ സിം സൗകര്യമുണ്ട്. ഡിസ്‌പ്ലേയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഒക്ടാകോര്‍ യുണിസോക് ടി700 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് ജിബി റാം ഉണ്ട്. 32 ജിബി ആണ് ഇന്റേണല്‍ മെമ്മറി. ഒരു ടിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം.

മോട്ടോ ഇ30 യുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 48 എംപി പ്രധാന ക്യാമറയും രണ്ട് എംപി ഡെപ്ത് സെന്‍സറും രണ്ട് എംപി മാക്രോ ഷൂട്ടറും ഉള്‍പ്പെടുന്നു. എട്ട് എംപി സെല്‍ഫി ക്യാമറയാണിതില്‍.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ് സി, 3.5 ഹെഡ്‌ഫോണ്‍ ജാക്ക് കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.

പിന്‍ വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറുണ്ട്. ഐപി52 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സുണ്ട്. 5000 എഎഎച്ച് ബാറ്ററിയില്‍ 10 വാട്ട് ചാര്‍ജിങ് പിന്തുണയ്ക്കും.

ഫോണിന്റെ രണ്് ജിബി റാം, 32 ജിബി പതിപ്പിന് ഏകദേശം 10200 രൂപവരുമെന്നാണ് കണക്കാക്കുന്നത്.

Content Highlights: motorola moto e30 launched, budget smartphones, 5000mAh battery

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented