മോട്ടോറോള ജി62 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും മറ്റ് വിവരങ്ങളും അറിയാം


ആന്‍ഡ്രോയിഡ് 12 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജു്. 6ജിബി , 8ജിബി റാം വേരിയന്റുകളാണുള്ളത്. 

Photo: Motorola

മോട്ടോറോള ജി 62 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ് റേഞ്ച് ശ്രേണിയില്‍ പെടുന്ന ഒരു 5ജി ഫോണ്‍ ആണിത്. ഫ്‌ളിപ്കാര്‍ട്ടിലും മറ്റ് റീട്ടെയില്‍ സ്ഥാപനങ്ങളിലൂടെയുമായിരിക്കും ഫോണിന്റെ വില്‍പന. 6.55 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ്+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് മോട്ടോറോള ജി62-ന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റു്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറാണ് ഫോണിന് ശക്തിപകരുക.

ആന്‍ഡ്രോയിഡ് 12-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേറേജ് 6ജിബി , 8ജിബി റാം വേരിയന്റുകളാണുള്ളത്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതിന്. അതില്‍ 50 എംപി പ്രധാന സെന്‍സര്‍, 8 എം.പി. അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എം.പി. മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.

പി.ഡി.എ.എഫ്. സാങ്കേതികവിദ്യയും ക്വാഡ്-പിക്‌സല്‍ സാങ്കേതികവിദ്യയും പിന്തുണയ്ക്കുന്ന റിയര്‍ ക്യാമറയാണിത്. 16 എം.പി. സെല്‍ഫി ക്യാമറയില്‍ ക്വാഡ്-പിക്‌സല്‍ സാങ്കേതികവിദ്യയുണ്ട്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളില്‍ ഡോള്‍ബി അറ്റ്‌മോസ് സൗകര്യമുണ്ട്. സൈഡ് മൗണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണിതിന്. ഐ.പി.52 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനും സാധിക്കും.

അഡ്യുവല്‍ ബാന്‍ഡ് വൈഫൈ, 4ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.1 , 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി, 12 5ജി ബാന്‍ഡുകള്‍ എന്നിവയുണ്ട്. 5000 എംഎഎച്ച് ബാറ്ററി, 20 വാട്ട് ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഒരു തവണ പ്രധാന ആന്‍ഡ്രോയിഡ് ഓഎസ് അപ്‌ഡേറ്റ് ലഭിക്കും. മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കുമെന്നാണ് മോട്ടോറോള പറയുന്നത്. അതായത് ഫോണില്‍ ആന്‍ഡ്രോയിഡ് 13 അപ്‌ഡേറ്റ് മാത്രമേ ലഭിക്കുകയുള്ളൂ.

ഫിഷിങ്, സ്‌പൈ വെയര്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന തിങ്ക് ഷീല്‍ഡ് പ്രൊക്ഷന്‍ ഫോണിലുണ്ട്. ഫ്രോസ്റ്റഡ് ബ്ലൂ, മിഡ്‌നൈറ്റ് േ്രഗ നിറങ്ങളില്‍ വിപണിയിലെത്തുന്ന ഫോണിന്റെ ആറ് ജിബി റാം പതിപ്പിന് 17,999 രൂപയും എട്ട് ജിബി റാം പതിപ്പിന് 19,999 രൂപയും ആണ് വില.

Content Highlights: motorola g62 5G launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented