ന്യൂഡല്‍ഹി: ലെനോവോ യുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള പുതിയ മിഡ് റേഞ്ച് സ്മാര്‍ട് ഫോണായ മോട്ടോറോള വണ്‍ ഫ്യൂഷന്‍ പ്ലസ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പോപ് അപ്പ് ക്യാമറയും, ക്വാഡ് ക്യാമറയും, 5000 എംഎഎച്ച് ബാറ്ററിയുമായെത്തുന്ന ഫോണിന് 16999 രൂപയാണ് വില.
ട്വിലൈറ്റ് ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.ഫ്‌ളിപ്കാര്‍ട്ടില്‍ ജൂണ്‍ 24 ഉച്ചയ്ക്ക് 12 മണിമുതല്‍ വില്‍പനയാരംഭിക്കും.
6.5 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 730ജി ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആറ് ജിബി റാമും 128 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജുമുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.
പോപ്പ് അപ്പ് ക്യാമയില്‍ 16 എംപി മെഗാപിക്സല്‍ സെന്‍സറാണുള്ളത്. ഫോണിന് പിന്‍ഭാഗത്തെ ക്വാഡ് ക്യാമറയില്‍ 64 എംപി പ്രധാന ക്യാമറയും എട്ട് എംപി അള്‍ട്രാവൈഡ് ലെന്‍സ്, അഞ്ച് എംപി മാക്രോ ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.
5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണിന്. ഇതില്‍ 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ലഭിക്കും. നിയര്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഓഎസ് ആണ് ഫോണില്‍. ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഡ്യുവല്‍ 4ജി വോള്‍ടി എന്നി കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതിലുണ്ട്.
Content Highlights: motorola fusion plus smartphone launched in india pop up quad camera 5000 mah